YAHOO! INDIA സേവന വ്യവസ്ഥകള്‍
(1) വ്യവസ്ഥകളുടെ കൈക്കൊള്ളല്‍
Yahoo!-ഇന്ത്യയിലേക്ക് സ്വാഗതം. ഇനി പറയുന്ന സേവന വ്യവസ്ഥകള്‍ക്ക് (“ടിഒഎസ്”) വിധേയമായിട്ടാണ് Yahoo ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് (സന്ദര്‍ഭം അനുസരിച്ച് “Yahoo”, “ഞങ്ങള്‍” അല്ലെങ്കില്‍ “ഞങ്ങളുടെ”) നിങ്ങള്‍ക്ക് സേവനം നല്‍കുന്നത്; ഈ ടിഒഎസ് ആകട്ടെ, നിങ്ങളെ മുന്‍കൂട്ടി അറിയിക്കാതെ തന്നെ ഞങ്ങള്‍ കാലാകാലങ്ങളില്‍ പരിഷ്കരിക്കും. ഇനി പറയുന്ന വിലാസം സന്ദര്‍ശിക്കുക വഴി ടിഒഎസിന്‍റെ ഏറ്റവും പുതിയ പതിപ്പ് നിങ്ങള്‍ക്ക് അവലോകനം ചെയ്യാവുന്നതാണ്:
http://info.yahoo.com/legal/in/yahoo/utos/ml-in/. കൂടുതലായി, പ്രത്യേക Yahoo സേവനങ്ങളോ മൂന്നാം കക്ഷിയില്‍ നിന്നുള്ള സേവനങ്ങളോ ഉപയോഗിക്കുമ്പോള്‍, ഇത്തരം സേവനങ്ങള്‍ക്ക് ബാധകമായ, പോസ്റ്റുചെയ്തിട്ടുള്ള എന്തെങ്കിലും തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കോ ചട്ടങ്ങള്‍ക്കോ നിങ്ങളും Yahoo-വും വിധേയമായിരിക്കും; ഈ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും കാലാകാലങ്ങളില്‍ പോസ്റ്റുചെയ്യപ്പെടാം. ഇത്തരത്തിലുള്ള മാറ്റത്തിന് വിധേയമായേക്കാവുന്ന എല്ലാ മാര്‍ഗനിര്‍ദേശങ്ങളും അല്ലെങ്കില്‍ ചട്ടങ്ങളും ടിഒഎസുമായി പരാമര്‍ശിച്ചുകൊണ്ട് ഇവിടെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മിക്ക സന്ദര്‍ഭങ്ങളിലും, സേവനത്തിന്‍റെ ഒരു പ്രത്യേക ഭാഗത്തെ വ്യവച്ഛേദിക്കുന്നതായിരിക്കും ഇത്തരം മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും, നിര്‍ദിഷ്ട ഭാഗവുമായി ബന്ധപ്പെട്ട് ടിഒഎസ് ഉപയോഗപ്പെടുത്താന്‍ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളും നിങ്ങളെ സഹായിക്കും; എന്നാല്‍ ടിഒഎസിനും എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അല്ലെങ്കില്‍ ചട്ടങ്ങള്‍ക്കും തമ്മില്‍ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടാവുകയാണെങ്കില്‍ ടിഒഎസ് തന്നെയാണ് അന്തിമ മാര്‍ഗമായി കണക്കാക്കേണ്ടത്. വ്യത്യസ്ത സേവന വ്യവസ്ഥകള്‍ നിയന്ത്രിക്കുന്ന ഇതര സേവനങ്ങളും സമയാസമയങ്ങളില്‍ ഞങ്ങള്‍ അവതരിപ്പിക്കാം, അത്തരത്തിലുള്ള ഇതര സേവന വ്യവസ്ഥകളില്‍ ടിഒഎസിനെ സ്പഷ്ടമായി ഒഴിവാക്കിയിട്ടുണ്ടെങ്കില്‍ ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് ടിഒഎസ് ബാധകമല്ല. വ്യത്യസ്ത സേവന വ്യവസ്ഥകള്‍ നിയന്ത്രിക്കുന്ന ഇതര സേവനങ്ങളും സമയാസമയങ്ങളില്‍ Yahoo അവതരിപ്പിച്ചേക്കാം. വ്യത്യസ്ത സേവന വ്യവസ്ഥകള്‍ നിയന്ത്രിക്കുന്ന അത്തരം ഇതര സേവനങ്ങള്‍ക്ക് ഈ ടിഒഎസ് ബാധകമാവില്ല.
(2) സേവനത്തിന്‍റെ വിവരണം
ആശയവിനിമയത്തിന് ഉപയോഗിക്കുന്ന വ്യത്യസ്ത ടൂളുകള്‍, ഓണ്‍ലൈന്‍ ഫോറങ്ങള്‍, ഷോപ്പിംഗ് സേവനങ്ങള്‍, വ്യക്തിഗതമാക്കിയ ഉള്ളടക്കവും ബ്രാന്‍ഡഡ് പ്രോഗ്രാമിംഗും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വിഭവങ്ങളുടെ സമ്പന്നമായ ശേഖരത്തിലേക്ക് പ്രോപ്പര്‍ട്ടികളുടെ നെറ്റ്‌വര്‍ക്കിലൂടെ (“സേവനം”) പ്രവേശിക്കുവാന്‍ Yahoo നിലവില്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. വേള്‍ഡ് വൈഡ് വെബ്, മൊബൈല്‍ ടെലിഫോണ്‍ അല്ലെങ്കില്‍ ആശയവിനിമയ സേവനങ്ങള്‍ (എസ്‍എംഎസ് (ഷോര്‍ട്ട് മെസ്സേജ് സര്‍വീസ്) പോലുള്ളവ) ഒപ്പം/അല്ലെങ്കില്‍ മറ്റ് ഇന്‍റര്‍നെറ്റ് ടെലികമ്യൂണിക്കേഷന്‍സ് സേവനങ്ങള്‍ അല്ലെങ്കില്‍ പ്രോട്ടോക്കോളുകള്‍ (വാപ്പ് (വയര്‍ലസ് ആപ്ലിക്കേഷന്‍ പ്രോട്ടോക്കോള്‍) പോലുള്ളവ) (എല്ലാത്തിനെയും ഒരുമിച്ച് “ചാനലുകള്‍” എന്ന് വിളിക്കുന്നു) എന്നിവ ഉള്‍പ്പെടെ, എന്നാല്‍ ഇവയില്‍ മാത്രം പരിമിതപ്പെടുത്താതെ, ഇപ്പോള്‍ അറിയപ്പെടുന്നതും തുടര്‍ന്ന് വികസിപ്പിച്ചെടുത്തേക്കാവുന്നതുമായ വിവിധ മാധ്യമങ്ങളോ ഉപകരണങ്ങളോ വഴി സേവനത്തിലേക്ക് (അല്ലെങ്കില്‍ അതിന്‍റെ ഭാഗത്തിലേക്ക്), Yahoo-വിന്‍റെ വിവേചനാധികാരം അനുസരിച്ച്, പ്രവേശിക്കാനായേക്കാം അല്ലെങ്കില്‍ സേവനം ലഭ്യമാക്കപ്പെട്ടേക്കാം. സേവന അറിയിപ്പുകള്‍, അഡ്‌മിനിസ്‌ട്രേറ്റീവ് സന്ദേശങ്ങള്‍, Yahoo! ന്യൂസ്‌ലെറ്റര്‍ എന്നിവ പോലുള്ള, Yahoo!-വില്‍ നിന്നുള്ള, ചില ആശയവിനിമയങ്ങള്‍ ഈ സേവനത്തില്‍ ഉള്‍പ്പെട്ടേക്കാമെന്നും ഈ ആശയവിനിമയങ്ങള്‍ Yahoo! അംഗത്വത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെടുമെന്നും ഇവ സ്വീകരിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്നും നിങ്ങള്‍ മനസിലാക്കുന്നു, സമ്മതിക്കുന്നു.
നിലവിലെ സേവനത്തെ വര്‍ദ്ധിപ്പിക്കുന്ന അല്ലെങ്കില്‍ മെച്ചപ്പെടുത്തുന്ന, Yahoo-വിന്‍റെ പുതിയ പ്രോപ്പര്‍ട്ടികളുടെ പ്രകാശനം ഉള്‍പ്പെടെയുള്ള പുതിയ സവിശേഷതകള്‍, മറ്റുതരത്തില്‍ വ്യക്തമായി പ്രസ്താവിക്കാത്ത പക്ഷം, ടിഒഎസിന് വിധേയമായിരിക്കും. “ഉള്ളതിന്‍ പടി”യാണ് ഈ സേവനം നല്‍കപ്പെടുന്നത് എന്നും ഈ സേവനത്തിന്‍റെ കാലികത്വം, ഇല്ലാതാകല്‍, വിതരണത്തില്‍ വരുന്ന പിഴവ് അല്ലെങ്കില്‍ ഉപയോക്താവിന്‍റെ ഏതെങ്കിലും ആശയവിനിമയങ്ങളോ വ്യക്തിഗത സജ്ജീകരണമോ സംഭരിക്കുന്നതിലുള്ള പരാജയം എന്നിവയ്ക്ക് Yahoo യാതൊരുവിധ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല എന്നും നിങ്ങള്‍ മനസിലാക്കുന്നു, സമ്മതിക്കുന്നു.
സേവനം ഉപയോഗിക്കുന്നതിനായി, നേരിട്ടോ വെബ്-ആശ്രിത ഉള്ളടക്കത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഉപാധികള്‍ (ഡിവൈസുകള്‍) മുഖേനയോ ചാനലുകളിലേക്കുള്ള പ്രവേശനം നിങ്ങള്‍ നേടിയെടുക്കേണ്ടതുണ്ട്; ഒപ്പം തന്നെ, സേവനത്തിലേക്കുള്ള അത്തരം പ്രവേശനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സേവന ഫീസ് ഉണ്ടെങ്കില്‍, ബാധകമായ പെയ്‌മെന്‍റ് നിരക്കുകള്‍ക്ക് അനുസരിച്ച് അത് ഒടുക്കേണ്ടതുമുണ്ട്. അത്തരത്തിലുള്ള ഫീസും പെയ്‍മെന്‍റ് വ്യവസ്ഥകളും കാലാകാലങ്ങളില്‍ പരിഷ്കരിക്കപ്പെട്ടേക്കാം, ഇങ്ങനെ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഇ-മെയില്‍ വഴിയോ അറിയിപ്പുകള്‍ വഴിയോ സേവനത്തിലെ അറിയിപ്പിലേക്കുള്ള ലിങ്കുകള്‍ വഴിയോ മറ്റേതെങ്കിലും ഉചിതമായ മാര്‍ഗം ഉപയോഗിച്ചോ നിങ്ങളെ ഇക്കാര്യം അറിയിക്കുന്നതാണ്. സേവനത്തിന്‍റെ ചില ഭാഗങ്ങള്‍ ചില ചാനലുകള്‍ വഴി മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന് നിങ്ങള്‍ സമ്മതിക്കുന്നു. സേവനത്തിലേക്കുള്ള നിങ്ങളുടെ പ്രവേശനവും അല്ലെങ്കില്‍ ഏതെങ്കിലും ചാനലിന്‍റെ ഉപയോഗവും ആയി ബന്ധപ്പെട്ട് ഉത്തരവാദിത്തമോ ബാധ്യതയോ ഞങ്ങള്‍ക്ക് ഇല്ലെന്നും നിങ്ങള്‍ സമ്മതിക്കുന്നു.
കൂടാതെ, സന്ദര്‍ഭത്തിന് യോജിക്കുന്ന ചാനല്‍ ഉപയോഗിക്കാനായി ആവശ്യമുള്ള, കമ്പ്യൂട്ടര്‍, മോഡം, മൊബൈല്‍ ടെലിഫോണ്‍ അല്ലെങ്കില്‍ അനുയോജ്യമായ മറ്റ് പ്രവേശന ഉപാധി ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ നിങ്ങളാണ് സംഘടിപ്പിക്കേണ്ടത്, ഒപ്പം അത്തരത്തിലുള്ള ചാനല്‍ ഉപയോഗിക്കുന്നതിന് എന്തെങ്കിലും നിരക്ക് ഉണ്ടെങ്കില്‍ അത് നിങ്ങള്‍ അടയ്ക്കേണ്ടതുമാകുന്നു. ഏത് ചാനലിലൂടെ ആയാലും, സേവനത്തിലേക്കുള്ള പ്രവേശനം നേടിയെടുക്കുന്നതിന് നിങ്ങള്‍ ഉപയോഗിക്കുന്ന ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, മറ്റെന്തെങ്കിലും സാധനസാമഗ്രി എന്നിവയുടെ സുസജ്ജീകരണവും കോണ്‍ഫിഗറേഷനും അല്ലെങ്കില്‍ അനുയോജ്യതയും നിങ്ങളുടെ മാത്രം ഉത്തരവാദിത്തം ആണെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. സേവനത്തില്‍ മുഴുവനായോ ഭാഗികമായോ എന്തെങ്കിലും മാറ്റം ഉണ്ടാകുമ്പോള്‍ നിങ്ങളുടെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ എന്തെങ്കിലും സാധനസാമഗ്രി എന്നിവയില്‍ മാറ്റം വരുത്തേണ്ടതായി വരാം. ഇതിനുള്ള ചെലവ് നിങ്ങള്‍ തന്നെയാണ് വഹിക്കേണ്ടത്. സേവനത്തില്‍ ഞങ്ങള്‍ എന്തെങ്കിലും മാറ്റം വരുത്തുന്നുണ്ടെങ്കില്‍ മുന്‍കൂട്ടി തന്നെ, ഇ-മെയില്‍ വഴിയോ അറിയിപ്പുകള്‍ വഴിയോ സേവനത്തിലെ അറിയിപ്പിലേക്കുള്ള ലിങ്കുകള്‍ വഴിയോ മറ്റേതെങ്കിലും ഉചിതമായ മാര്‍ഗം ഉപയോഗിച്ചോ നിങ്ങളെ ഇക്കാര്യം അറിയിക്കുന്നതാണ്.
മറ്റുതരത്തില്‍ വ്യക്തമായി പ്രസ്താവിക്കാത്ത പക്ഷം, സേവനത്തില്‍ അവതരിപ്പിച്ചിട്ടുള്ള അല്ലെങ്കില്‍ സേവനത്തിന്‍റെ ഭാഗമായി എണ്ണപ്പെടുന്ന ഏതെങ്കിലും ഉല്‍പന്നവും അല്ലെങ്കില്‍ സേവനവും ആയി ബന്ധപ്പെട്ട ഒരു വിവരവും, ഞങ്ങളോ ഉചിതമായ മൂന്നാം കക്ഷിയോ ചെയ്ത് തരേണ്ടുന്ന ഒരു വാഗ്ദാനമായി കണക്കാക്കരുത്, എന്നാല്‍ നിങ്ങള്‍ക്ക് ഒരു ഓര്‍ഡര്‍ പ്ലേസ് ചെയ്യുവാനുള്ള ഒരു ക്ഷണം അതില്‍ അടങ്ങിയേക്കാം. ഞങ്ങളുടെയോ മൂന്നാം കക്ഷിയുടെയോ, സേവനത്തിന്‍റെ ഒരു ഭാഗമായി ലഭ്യമാക്കിയിട്ടുള്ള, ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉള്ള കരാറിന്‍റെ കാര്യം എടുക്കുകയാണെങ്കില്‍, ഞങ്ങളോ ഉചിതമായ മൂന്നാം കക്ഷിയോ മുകളില്‍ പറഞ്ഞതിനായുള്ള നിങ്ങളുടെ ഓര്‍ഡര്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ അല്ലെങ്കില്‍ നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുള്ള ഉല്‍പന്നമോ സേവനമോ നിങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍, ഈ കരാറുകള്‍ അവസാനിച്ചതായി കണക്കാക്കപ്പെടും.
Yahoo! ഇന്ത്യാ സൈറ്റില്‍, അശ്ലീലമാണെന്ന് ഇന്ത്യന്‍ നിയമം കണക്കാക്കുന്ന ഉള്ളടക്കം കര്‍ശനമായി വിലക്കിയിരിക്കുന്നു, അശ്ലീല സ്വഭാവമുള്ള എന്തെങ്കിലും കാര്യങ്ങള്‍ Yahoo! ഇന്ത്യാ സൈറ്റില്‍ പോസ്റ്റുചെയ്യുന്നതില്‍ നിന്ന് ഉപയോക്താക്കള്‍ വിലക്കപ്പെട്ടിരിക്കുന്നു. ടിഒഎസ് ലംഘിക്കുന്ന തരത്തിലുള്ള എന്തെങ്കിലും അശ്ലീല ഉള്ളടക്കം ഉപയോക്താക്കള്‍ പോസ്റ്റുചെയ്യുന്ന പക്ഷം ഉടനടി അത് നീക്കംചെയ്യപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ Yahoo! ഇന്ത്യ ജാഗ്രത പാലിക്കുന്നുണ്ട്, എങ്കിലും ഉപയോക്താക്കള്‍ പോസ്റ്റുചെയ്തിട്ടുള്ള, ഇനിയും കണ്ടെത്താന്‍ കഴിയാത്ത അശ്ലീല ഉള്ളടക്കം നിങ്ങള്‍ ചിലപ്പോള്‍ കാണാന്‍ ഇടയായേക്കും. ഈ സേവനം ഉപയോഗിക്കുമ്പോള്‍ കാണാന്‍ ഇടയാകുന്ന അശ്ലീലമായ/ആക്ഷേപകരമായ ഉള്ളടക്കത്തെ പറ്റി Yahoo-വിനെ അറിയിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കേണ്ടതുണ്ട്..
(3) നിങ്ങളുടെ രജിസ്ട്രേഷന്‍ ബാധ്യതകള്‍
സേവനത്തിന്‍റെ നിങ്ങളുടെ ഉപയോഗത്തെ പരിഗണിച്ചുകൊണ്ട്, ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ സമ്മതിക്കുന്നു:
(a) സേവനത്തിന്‍റെ രജിസ്‌ട്രേഷന്‍ ഫോമില്‍ (“രജിസ്‌ട്രേഷന്‍ ഡാറ്റ” എന്ന് വിളിക്കുന്ന വിവരങ്ങള്‍) ആവശ്യപ്പെടുന്ന പോലെ, നിങ്ങളെ പറ്റിയുള്ള സത്യവും കൃത്യവും കാലികവും പൂര്‍ണവും ആയ വിവരം നല്‍കാമെന്നും
(b) രജിസ്‌ട്രേഷന്‍ ഡാറ്റ സത്യവും കൃത്യവും കാലികവും പൂര്‍ണവും ആയി നിലനിര്‍ത്തുന്ന തരത്തില്‍ പരിപാലിക്കാമെന്നും അപ്പപ്പോള്‍ കാലികമാക്കാമെന്നും. നിങ്ങള്‍ നല്‍കുന്ന ഏതെങ്കിലും വിവരം അസത്യമോ കൃത്യമല്ലാത്തതോ കാലികമല്ലാത്തതോ പൂര്‍ണമല്ലാത്തതോ ആണെങ്കിലും അല്ലെങ്കില്‍ അത്തരത്തിലുള്ള വിവരം അസത്യമോ കൃത്യമല്ലാത്തതോ കാലികമല്ലാത്തതോ പൂര്‍ണമല്ലാത്തതോ ആണെന്ന് സംശയിക്കാന്‍ Yahoo-വിന് ന്യായമായ കാരണങ്ങള്‍ ഉണ്ടെങ്കിലും, നിങ്ങളോട് ബാധ്യതയൊന്നും കൂടാതെ, നിങ്ങളുടെ അക്കൌണ്ട് താല്‍ക്കാലികമായി നീക്കം ചെയ്യാനും അല്ലെങ്കില്‍ അവസാനിപ്പിക്കാനും സേവന (അല്ലെങ്കില്‍ അതിന്‍റെ ഏതെങ്കിലും ഭാഗം) ഉപയോഗത്തിന്‍റെ നിലവിലുള്ളതോ ഭാവിയിലുള്ളതോ ആയ എല്ലാ ഉപയോഗവും നിരസിക്കാനും Yahoo-വിന് അവകാശമുണ്ട്. ഞങ്ങളുടെ ഉപയോക്താക്കളുടെ, പ്രത്യേകിച്ചും കുട്ടികളുടെ, സുരക്ഷയിലും സ്വകാര്യതയിലും ഞങ്ങള്‍ ഉത്ക്കണ്ഠാകുലരാണ്. എന്നിരുന്നാലും, സേവനം രൂപകല്‍പന ചെയ്തിരിക്കുന്നത് വിവിധ തരത്തിലുള്ള ആളുകള്‍ ഉപയോഗപ്പെടുത്തുന്ന തരത്തിലാണ്. അതിന്‍പ്രകാരം, നിങ്ങള്‍ കുട്ടിയുടെ മാതാപിതാക്കളില്‍ ഒരാളോ നിയമപരമായ രക്ഷാകര്‍ത്താവോ ആണെങ്കില്‍, സേവനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒപ്പം/അല്ലെങ്കില്‍ ഉള്ളടക്കം (താഴെയുള്ള വിഭാഗം 6-ല്‍ നിര്‍വചിച്ചിരിക്കുന്നത് പോലെ) നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമാണോ എന്ന് നിര്‍ണയിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. അതുപോലെ തന്നെ, നിങ്ങളൊരു കുട്ടിയാണെങ്കില്‍, സേവനങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒപ്പം/അല്ലെങ്കില്‍ ഉള്ളടക്കം നിങ്ങള്‍ക്ക് അനുയോജ്യമാണോ എന്നറിയാന്‍ നിങ്ങളുടെ മാതാപിതാക്കളില്‍ ഒരാളുടെയോ നിയമപരമായ രക്ഷാകര്‍ത്താവിന്‍റെയോ ഉപദേശം ആരായുക.
മുകളില്‍ പറഞ്ഞതെല്ലാം നിലനില്‍ക്കേ തന്നെ, ഒരു ഉപയോക്താവായി നിങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിന് മുമ്പ്, സേവനത്തിന്‍റെ ചില ഭാഗങ്ങളിലേക്ക് പ്രവേശിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിച്ചേക്കാം. ഈ സാഹചര്യത്തില്‍, ഞങ്ങള്‍ ഉചിതമെന്ന് കരുതുന്ന മറ്റ് തിരിച്ചറിയല്‍ മാര്‍ഗങ്ങളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും നിങ്ങളെ തിരിച്ചറിയുക. നിങ്ങളുടെ മൊബൈലിനെ തിരിച്ചറിയുന്ന ഡാറ്റയെയോ നിങ്ങളുടെ നെറ്റ്‌വര്‍ക്ക് ദാതാവ് നല്‍കുന്ന കമ്യൂണിക്കേഷന്‍സ് സബ്‌സ്ക്രിപ്ഷന്‍ നമ്പറിനെയോ ആശ്രയിച്ചായിരിക്കും ചില അനുയോജ്യ സാഹചര്യങ്ങളില്‍ തിരിച്ചറിയല്‍ നടത്തുക. ടിഒഎസില്‍ പറയുന്നത് അനുസരിച്ച് അത്തരം വിവരങ്ങള്‍ ശേഖരിക്കപ്പെടുമെന്നും വെളിപ്പെടുത്തപ്പെടുമെന്നും ഉപയോഗിക്കപ്പെടുമെന്നും നിങ്ങള്‍ സമ്മതിക്കുന്നു.
(4) YAHOO സ്വകാര്യതാ നയം
രജിസ്‌ട്രേഷന്‍ ഡാറ്റയും നിങ്ങളെ പറ്റിയുള്ള മറ്റ് ചില വിവരങ്ങളും പരാമര്‍ശം കൊണ്ട് ടിഒഎസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതും ടിഒഎസിന്‍റെ ഭാഗമാക്കിയിട്ടുള്ളതും ആയ ഞങ്ങളുടെ സ്വകാര്യതാ നയത്തിന് വിധേയമായിരിക്കും. രജിസ്‌ട്രേഷന്‍ ഡാറ്റയും നിങ്ങളെ പറ്റിയുള്ള അത്തരത്തിലുള്ള മറ്റ് വിവരങ്ങളും ഞങ്ങള്‍ക്ക് നല്‍കുന്നതിലൂടെ അല്ലെങ്കില്‍ ലഭ്യമാക്കുന്നതിലൂടെ, സ്വകാര്യതാ നയത്തില്‍ പറഞ്ഞിട്ടുള്ള പ്രകാരം, അത്തരം വിവരങ്ങള്‍ ഞങ്ങള്‍ ഉപയോഗിച്ചേക്കാമെന്നും മൂന്നാം കക്ഷികള്‍ക്ക് വെളിപ്പെടുത്തിയേക്കാമെന്നും നിങ്ങള്‍ സമ്മതിക്കുന്നു, അംഗീകരിക്കുന്നു, ഒപ്പം തന്നെ അത്തരം ഉപയോഗത്തിനും അല്ലെങ്കില്‍ വെളിപ്പെടുത്തലിനും നിങ്ങള്‍ സമ്മതം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി,
http://info.yahoo.com/privacy/in/yahoo/ml-in/ എന്ന വിലാസം സന്ദര്‍ശിച്ച് ഞങ്ങളുടെ മുഴുവന്‍ സ്വകാര്യതാ നയവും കാണുക. സേവനം ഉപയോഗിക്കുന്നതിലൂടെ, Yahoo!-വിനും അതിന്‍റെ അഫിലിയേറ്റുകള്‍ക്കും സംഭരിക്കാനും സംസ്കരിക്കാനും ഉപയോഗിക്കാനുമായി ഈ വിവരങ്ങള്‍ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് ഒപ്പം/അല്ലെങ്കില്‍ മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് കൈമാറുന്നത് ഉള്‍പ്പെടെ, ഈ വിവരങ്ങളുടെ ശേഖരണവും ഉപയോഗവും (സ്വകാര്യതാ നയത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം) നിങ്ങള്‍ സമ്മതിക്കുന്നുവെന്ന് നിങ്ങള്‍ മനസിലാക്കുന്നു.
(5) അംഗത്വ അക്കൌണ്ടും രഹസ്യവാക്കും സുരക്ഷയും
സേവനത്തിന്‍റെ രജിസ്‌ട്രേഷന്‍ നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്കൊരു രഹസ്യവാക്കും അക്കൌണ്ട് പദവിയും ലഭിക്കും. ഈ രഹസ്യവാക്കിന്‍റെയും അക്കൌണ്ടിന്‍റെയും രഹസ്യസ്വഭാവം പരിപാലിക്കുന്നതിനുള്ള പരിപൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് ആയിരിക്കും, ഈ രഹസ്യവാക്കിനും അക്കൌണ്ടിനും കീഴില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്തം പൂര്‍ണമായും നിങ്ങളുടേത് ആയിരിക്കും. (a) നിങ്ങളുടെ രഹസ്യവാക്കോ അക്കൌണ്ടോ ആരെങ്കിലും അനധികൃതമായി ഉപയോഗിക്കുന്നതായും മറ്റ് എന്തെങ്കിലും സുരക്ഷാ ലംഘനം നടന്നതായും ശ്രദ്ധയില്‍ പെട്ടാലുടന്‍ നിങ്ങള്‍ Yahoo-വിനെ അറിയിക്കുമെന്നും (b) ഓരോ സെഷന്‍റെയും അവസാനം നിങ്ങളുടെ അക്കൌണ്ടില്‍ നിന്ന് പുറത്തുകടക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും നിങ്ങള്‍ സമ്മതിക്കുന്നു. ഈ വിഭാഗം 5-നോട് വിധേയത്വം പുലര്‍ത്തുന്നതില്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന പരാജയത്തില്‍ നിന്ന് ഉണ്ടാകുന്ന എന്തെങ്കിലും നഷ്ടത്തിനോ നാശത്തിനോ Yahoo-വിന് ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ല, ബാധ്യത ഉണ്ടായിരിക്കുന്നതുമല്ല.
(6) അംഗത്തിന്‍റെ പെരുമാറ്റം
പബ്ലിക്ക് ആയി പോസ്റ്റുചെയ്യപ്പെടുന്ന അല്ലെങ്കില്‍ സ്വകാര്യമായി കൈമാറപ്പെടുന്ന എല്ലാ വിവരങ്ങളുടെയും ഡാറ്റയുടെയും ടെക്സ്റ്റിന്‍റെയും സോഫ്റ്റ്‌വെയറിന്‍റെയും മ്യൂസിക്കിന്‍റെയും ശബ്ദത്തിന്‍റെയും ഫോട്ടോഗ്രാഫുകളുടെയും ഗ്രാഫിക്കുകളുടെയും വീഡിയോയുടെയും സന്ദേശങ്ങളുടെയും അല്ലെങ്കില്‍ മറ്റ് മെറ്റീരിയലുകളുടെയും (“ഉള്ളടക്കം”) ഉത്തരവാദിത്തം അത്തരം ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിക്ക് ആയിരിക്കും എന്ന് നിങ്ങള്‍ മനസിലാക്കുന്നു, അംഗീകരിക്കുന്നു, അതായത്, സേവനം വഴി നിങ്ങള്‍ അപ്‌ലോഡുചെയ്യുന്ന, പോസ്റ്റുചെയ്യുന്ന, ഇ-മെയില്‍ ചെയ്യുന്ന അല്ലെങ്കില്‍ മറ്റുതരത്തില്‍ കൈമാറുന്ന എല്ലാ ഉള്ളടക്കങ്ങളുടെയും പരിപൂര്‍ണ ഉത്തരവാദിത്തം നിങ്ങള്‍ക്ക് മാത്രമായിരിക്കും, Yahoo-വിന് ആയിരിക്കില്ല. സേവനത്തിലൂടെ പോസ്റ്റുചെയ്യപ്പെടുന്ന ഉള്ളടക്കത്തെ Yahoo നിയന്ത്രിക്കുന്നില്ല, അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഉള്ളടക്കത്തിന്‍റെ കൃത്യതയ്ക്കോ സമഗ്രതയ്ക്കോ ഗുണമേന്മയ്ക്കോ ഉറപ്പ് നല്‍കാന്‍ കഴിയില്ല, ഉറപ്പ് നല്‍കുകയുമില്ല. ഈ സേവനം ഉപയോഗപ്പെടുത്തുമ്പോള്‍ നിങ്ങള്‍ നിന്ദ്യവും അസഭ്യവും അധിക്ഷേപാര്‍ഹവുമായ ഉള്ളടക്കം കണ്ടുമുട്ടിയേക്കാം എന്ന് നിങ്ങള്‍ മനസിലാക്കുന്നു. നിന്ദ്യവും അസഭ്യവും അധിക്ഷേപാര്‍ഹവുമായ ഉള്ളടക്കം കണ്ടുമുട്ടല്‍, ഏതെങ്കിലും ഉള്ളടക്കത്തിലുള്ള എന്തെങ്കിലും പിശക് അല്ലെങ്കില്‍ ഉപേക്ഷ, അല്ലെങ്കില്‍ സേവനത്തിലൂടെ പോസ്റ്റുചെയ്യപ്പെടുന്ന, ഇ-മെയില്‍ ചെയ്യപ്പെടുന്ന അല്ലെങ്കില്‍ മറ്റുതരത്തില്‍ കൈമാറപ്പെടുന്ന എന്തെങ്കിലും ഉള്ളടക്കത്തിന്‍റെ ഉപയോഗ ഫലമായി ഉണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള നഷ്ടം അല്ലെങ്കില്‍ നാശം എന്നിവ ഉള്‍പ്പെടെ, എന്നാല്‍ ഇവയില്‍ മാത്രം പരിമിതപ്പെടുത്താതെ, എന്തെങ്കിലും ഉള്ളടക്കത്തിന് ഞങ്ങള്‍ക്കോ ഞങ്ങളുടെ ലൈസന്‍സര്‍മാര്‍ക്കോ വിതരണക്കാര്‍ക്കോ വെണ്ടര്‍മാര്‍ക്കോ പാരന്‍റിനോ ഹോള്‍ഡിംഗിനോ സബ്സിഡിയറിക്കോ ബന്ധപ്പെട്ട കമ്പനികള്‍ക്കോ അഫിലിയേറ്റുകള്‍ക്കോ ഓഫീസര്‍മാര്‍ക്കോ ഏജന്‍റുമാര്‍ക്കോ ജീവനക്കാര്‍ക്കോ ഒരു സാഹചര്യത്തിലും ഒരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.
ഇനി പറയുന്നവയ്ക്ക് നിങ്ങള്‍ ഈ സേവനം ഉപയോഗപ്പെടുത്തില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു:
a. പ്രസക്തമായ എല്ലാ ജൂറിസ്ഡിക്ഷനുകളില്‍ നിയമപരമല്ലാത്ത, നാശകാരിയായ, ഭീഷണിപ്പെടുത്തുന്ന, അധിക്ഷേപിക്കുന്ന, ശല്യപ്പെടുത്തുന്ന, യാതന ഉണ്ടാക്കുന്ന, അപകീര്‍ത്തിപ്പെടുത്തുന്ന, വൃത്തികെട്ട, അശ്ലീലമായ, മാനനഷ്ടം ഉണ്ടാക്കുന്ന, മറ്റൊരാളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടക്കുന്ന, വിരോധമുണ്ടാക്കുന്ന, ഗോത്രപരമോ ദേശപരമോ അല്ലെങ്കില്‍ മറ്റ് തരത്തിലോ ആക്ഷേപകരമായ, അല്ലെങ്കില്‍ പൊതുതാല്‍പര്യത്തിനോ പബ്ലിക് ഓര്‍ഡറിനോ ദേശീയ ഐക്യത്തിനോ എതിരായ എന്തെങ്കിലും അപ്‌ലോഡുചെയ്യുകയോ പോസ്റ്റുചെയ്യുകയോ ഇ-മെയില്‍ ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ കൈമാറുകയോ ചെയ്യല്;
b. പ്രായപൂര്‍ത്തി ആകാത്തവരെ എന്തെങ്കിലും തരത്തില്‍ ദ്രോഹിക്കല്;
c. മറ്റൊരാളായി സ്വയം അവതരിപ്പിക്കല്‍ അല്ലെങ്കില്‍ Yahoo! ഓഫീസര്‍, ഫോറം ലീഡര്‍, ഗൈഡ് അല്ലെങ്കില്‍ ഹോസ്റ്റ് എന്നിവ ഉള്‍പ്പെടെ, എന്നാല്‍ ഇവയില്‍ മാത്രം പരിമിതപ്പെടുത്താതെ, ഏതെങ്കിലും ഒരു വ്യക്തിയോ സ്ഥാപനമോ ആയി നിങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് തെറ്റായി അവതരിപ്പിക്കല്;
d. സേവനത്തിലൂടെ കൈമാറപ്പെടുന്ന എന്തെങ്കിലും ഉള്ളടക്കത്തിന്‍റെ സ്രോതസ് തന്‍റേതെന്ന് വ്യാജമായി സ്ഥാപിക്കാനായി ഒപ്പം/അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്ന തരത്തില്‍ ഹെഡറുകള്‍ വ്യാജമായി ഉണ്ടാക്കിയെടുക്കല്‍ അല്ലെങ്കില്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ മാറ്റിയെടുക്കല്;
e. നിയമത്തിന് കീഴില്‍ അല്ലെങ്കില്‍ കരാറിന് കീഴില്‍ അല്ലെങ്കില്‍ ഫിഡ്യൂഷറി ബന്ധങ്ങള്‍ക്ക് കീഴില്‍ (തൊഴില്‍ ബന്ധങ്ങളുടെ ഭാഗമായി അല്ലെങ്കില്‍ നോണ്‍ഡിസ്ക്ലോഷ്വര്‍ എഗ്രിമെന്‍റിന് കീഴില്‍ അറിയുകയോ വെളിപ്പെടുത്തപ്പെടുകയോ ചെയ്തിട്ടുള്ള അല്ലെങ്കില്‍ കമ്പനിക്കുള്ളിലെ വിവരങ്ങള്‍, ഉടമസ്ഥാവകാശ അല്ലെങ്കില്‍ രഹസ്യസ്വഭാവമുള്ള മറ്റ് വിവരങ്ങള്‍ എന്നിവ പോലുള്ള) നിങ്ങള്‍ക്ക് കൈമാറാന്‍ അവകാശമില്ലാത്ത എന്തെങ്കിലും ഉള്ളടക്കം അപ്‌ലോഡുചെയ്യുകയോ പോസ്റ്റുചെയ്യുകയോ ഇ-മെയില്‍ ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ കൈമാറുകയോ ചെയ്യല്;
f. ഏതെങ്കിലും കക്ഷിയുടെ പേറ്റന്‍റോ വ്യാപാരമുദ്രയോ വ്യാപാര രഹസ്യമോ പകര്‍പ്പവകാശമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഉടമസ്ഥാവകാശങ്ങളോ (“അവകാശങ്ങള്‍”) അപ്‌ലോഡുചെയ്യുകയോ പോസ്റ്റുചെയ്യുകയോ ഇ-മെയില്‍ ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ കൈമാറുകയോ ചെയ്യല്;
g. ആവശ്യപ്പെട്ടിട്ടില്ലാത്ത അല്ലെങ്കില്‍ അംഗീകൃതമല്ലാത്ത പരസ്യം, പ്രൊമോഷണല്‍ മെറ്റീരിയലുകള്‍, “ജങ്ക് മെയില്‍”, “സ്പാം”, “ചെയിന്‍ ലെറ്ററുകള്‍”, “പിരമിഡ് സ്കീമുകള്‍” അല്ലെങ്കില്‍ മറ്റെന്തെങ്കിലും രൂപത്തിലുള്ള അഭ്യര്‍ത്ഥിക്കല്‍ തുടങ്ങിയ അത്തരം ഉദ്ദേശ്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഇടങ്ങളില്‍ (ഷോപ്പിംഗ് റൂമുകള്‍ തുടങ്ങിയവ, എന്നാല്‍ ഇതില്‍ മാത്രം പരിമിതപ്പെടുത്തിയിട്ടും ഇല്ല) അല്ലാതെ അപ്‌ലോഡുചെയ്യുകയോ പോസ്റ്റുചെയ്യുകയോ ഇ-മെയില്‍ ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ കൈമാറുകയോ ചെയ്യല്;
h. ഏതെങ്കിലും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിന്‍റെയോ ഹാര്‍ഡ്‌വെയറിന്‍റെയോ അല്ലെങ്കില്‍ ടെലികമ്യൂണിക്കേഷന്‍ സാധനസാമഗ്രിയുടെയോ പ്രവര്‍ത്തനം തടസപ്പെടുത്തുകയോ നാശമാക്കുകയോ അല്ലെങ്കില്‍ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന കമ്പ്യൂട്ടര്‍ കോഡ്, ഫയലുകള്‍, പ്രോഗ്രാമുകള്‍ അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ വൈറസുകള്‍ അടങ്ങുന്ന എന്തെങ്കിലും മെറ്റീരിയല്‍ അപ്‌ലോഡുചെയ്യുകയോ പോസ്റ്റുചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ ലഭ്യമാക്കുകയോ കൈമാറുകയോ ചെയ്യല്;
i. സംഭാഷണത്തിന്‍റെ സാധാരണ ഒഴുക്ക് ഭഞ്ജിക്കല്‍, സേവനം ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ടൈപ്പ് ചെയ്യാന്‍ കഴിയാത്തത്ര വേഗത്തില്‍ സ്ക്രീന്‍ “സ്‌ക്രോള്‍” ചെയ്യാന്‍ വഴിവയ്ക്കല്‍ അല്ലെങ്കില്‍ റിയല്‍ ടൈം എക്സ്ചേഞ്ചുകളില്‍ പങ്കെടുക്കാനുള്ള അല്ലെങ്കില്‍ ഞങ്ങള്‍ ഉള്ളതിന്‍ പടി നല്‍കുന്നതിന്‍റെ അടിസ്ഥാനത്തില്‍ സേവനം ഉപയോഗപ്പെടുത്താനുള്ള ഉപയോക്താവിന്‍റെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യല്‍;
j.സേവനവുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള സേവനമോ സെര്‍വറുകളോ നെറ്റ്‌വര്‍ക്കുകളോ തടസപ്പെടുത്തല്‍ അല്ലെങ്കില്‍ ഭഞ്ജിക്കല്‍, അല്ലെങ്കില്‍ സേവനവുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുള്ള നെറ്റ്‌വര്‍ക്കുകളുടെ എന്തെങ്കിലും ആവശ്യകതകളോ നടപടിക്രമങ്ങളോ നയങ്ങളോ നിയന്ത്രണങ്ങളോ അനുസരിക്കാതിരിക്കല്;
k. ഇന്ത്യന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കണ്‍ട്രോള്‍, മറ്റേതെങ്കിലും റെഗുലേറ്ററി അതോറിറ്റികള്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍, ഇന്ത്യന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കണ്‍ട്രോള്‍, മറ്റേതെങ്കിലും നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ള എന്തെങ്കിലും ചട്ടങ്ങള്‍ എന്നിവ ഉള്‍പ്പെടെ, എന്നാല്‍ ഇവയില്‍ മാത്രം പരിമിതപ്പെടുത്താതെ, ബാധകമായ പ്രാദേശിക, സംസ്ഥാന, ദേശീയ അല്ലെങ്കില്‍ അന്തര്‍ദ്ദേശീയ നിയമങ്ങളില്‍ ഏതെങ്കിലും മനപൂര്‍വമോ അല്ലാതെയോ ലംഘിക്കല്;
l. ആരെയെങ്കിലും “പിന്തുടരല്‍” അല്ലെങ്കില്‍ ശല്യം ചെയ്യല്;
m. രു മൂന്നാം കക്ഷി ദാതാവിന്‍റെ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ടോ, സേവനത്തിലെ സേവനങ്ങളുമായി ബന്ധപ്പെട്ടോ എന്തെങ്കിലും വഞ്ചനാപരമായ അല്ലെങ്കില്‍ നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യല്‍ അല്ലെങ്കില്‍
n. മുകളിലെ a തൊട്ട് m വരെയുള്ള ഖണ്ഡികകളില്‍ പരാമര്‍ശിച്ചിട്ടുള്ള നിരോധിക്കപ്പെട്ട പെരുമാറ്റവും പ്രവര്‍ത്തനങ്ങളും ആയി ബന്ധപ്പെട്ടുള്ള, മറ്റേതെങ്കിലും ഉപയോക്താക്കളുടെ, സ്വകാര്യ ഡാറ്റ ശേഖരിക്കല്‍ അല്ലെങ്കില്‍ സംഭരിക്കല്.
Yahoo-വിന് ഉള്ളടക്കം പ്രീ-സ്ക്രീന്‍ ചെയ്യാന്‍ കഴിയില്ലെന്നും, ചെയ്യില്ലെന്നും നിങ്ങള്‍ അംഗീകരിക്കുന്നു, സേവനം വഴി ലഭ്യമായ ഏതെങ്കിലും ഉള്ളടക്കം നിരസിക്കാനോ നീക്കാനോ Yahoo-വിനും അത് നിയോഗിച്ചിട്ടുള്ളവര്‍ക്കും, ഞങ്ങളുടെ വിവേചനാധികാര പ്രകാരം, അവകാശം ഉണ്ടായിരിക്കും (എന്നാലിത് ഒരു ബാധ്യതയല്ല). മുമ്പ് പറഞ്ഞത് പരിമിതപ്പെടുത്താതെ തന്നെ, ടിഒഎസിന്‍റെ ലംഘനമാണെന്ന് ഞങ്ങള്‍ക്ക് ഉത്തമബോധ്യമുള്ള, അല്ലെങ്കില്‍ ഏതെങ്കിലും ബൌദ്ധിക സ്വത്തവകാശത്തെ ലംഘിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന അല്ലെങ്കില്‍ ഞങ്ങളുടെ സ്വന്തം അഭിപ്രായ പ്രകാരം മറ്റുതരത്തില്‍ അധിക്ഷേപാര്‍ഹമായ നീക്കം ചെയ്യാന്‍, അങ്ങനെ നീക്കം ചെയ്യുന്നതില്‍ നിന്ന് ഉണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള നഷ്ടത്തിനോ നാശത്തിനോ ബാധ്യത ഏല്‍ക്കാതെ തന്നെ, Yahoo-വിനും അത് നിയോഗിച്ചിട്ടുള്ളവര്‍ക്കും അവകാശം ഉണ്ടായിരിക്കും. ഉള്ളടക്കത്തിന്‍റെ കൃത്യതയിലോ പൂര്‍ണതയിലോ ഉപയോഗ യോഗ്യതയിലോ ഉള്ള എന്തെങ്കിലും ആശ്രയത്വം ഉള്‍പ്പെടെ, എന്തെങ്കിലും ഉള്ളടക്കത്തിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ അപകടസാധ്യതകളും നിങ്ങള്‍ വിലയിരുത്തുമെന്നും സഹിക്കുമെന്നും നിങ്ങള്‍ സമ്മതിക്കുന്നു. Yahoo! മെസേജ് ബോര്‍ഡുകള്‍, Yahoo! ഗ്രൂപ്പുകള്‍, സേവനത്തിന്‍റെ മറ്റെല്ലാ ഭാഗങ്ങള്‍ എന്നിവയിലുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ, എന്നാല്‍ ഇവയില്‍ മാത്രം പരിമിതപ്പെടുത്താതെ, Yahoo സൃഷ്ടിച്ചിട്ടുള്ളതോ Yahoo-വിലേക്ക് സമര്‍പ്പിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും ഉള്ളടക്കത്തെ നിങ്ങള്‍ ആശ്രയിച്ചേക്കില്ല എന്ന് നിങ്ങള്‍ അംഗീകരിക്കുന്നു.
നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലോ ഉള്ളടക്കത്തിന്‍റെ സംഭരണമോ വെളിപ്പെടുത്തലോ ഇനി പറയുന്ന കാര്യങ്ങള്‍ക്ക് ആവശ്യമാണെന്ന് ഉത്തമവിശ്വാസം ഉണ്ടെങ്കിലോ ഉള്ളടക്കം Yahoo സംരക്ഷിച്ചേക്കുമെന്നും വെളിപ്പെടുത്തിയേക്കുമെന്നും നിങ്ങള്‍ അംഗീകരിക്കുന്നു, സമ്മതിക്കുന്നു:
(a) നിയമ പ്രക്രിയയുടെ വിധേയത്വത്തിന്;
(b) ടിഒഎസ് പ്രാബല്യത്തില്‍ വരുത്താന്;
(c) മൂന്നാം കക്ഷികളുടെ അവകാശങ്ങളെ ലംഘിക്കുന്ന എന്തെങ്കിലും ഉള്ളടക്കത്തെ സംബന്ധിച്ച ക്ലെയിമിനോട് പ്രതികരിക്കാന്;
(d) ഉപഭോക്തൃ സേവനത്തിനായുള്ള നിങ്ങളുടെ അപേക്ഷകളോട് പ്രതികരിക്കാന്‍; അല്ലെങ്കില്‍
(e) Yahoo-വിന്‍റെയും അതിന്‍റെ ഉപയോക്താക്കളുടെയും പൊതുജനത്തിന്‍റെയും അവകാശങ്ങള്‍, സ്വത്ത്, അല്ലെങ്കില്‍ വ്യക്തിഗത സുരക്ഷ എന്നിവ പരിരക്ഷിക്കാന്.
നിങ്ങളുടെ ഉള്ളടക്കം ഉള്‍പ്പെടെ, സേവനത്തിന്‍റെ സാങ്കേതിക പ്രോസസിംഗിലും കൈമാറ്റത്തിലും ഇനി പറയുന്നവ ഉള്‍പ്പെട്ടേക്കാമെന്ന് നിങ്ങള്‍ മനസിലാക്കുന്നു
(a) വിവിധ നെറ്റ്‌വര്‍ക്കുകളിലൂടെയുള്ള കൈമാറ്റങ്ങള്; ഒപ്പം
(b) ബന്ധിപ്പിക്കപ്പെടുന്ന നെറ്റ്‌വര്‍ക്കുകളുടെയോ ഉപാധികളുടെയോ സാങ്കേതിക ആവശ്യകതള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സംവിധാനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍
സേവനത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് മൂന്നാം കക്ഷി ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ സേവനത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗം മൂന്നാം കക്ഷിയാണ് നല്‍കുന്നതെങ്കില്‍, അതിലേക്കുള്ള നിങ്ങളുടെ പ്രവേശനവും ഉപയോഗവും ഉള്‍പ്പെടെ, സേവനത്തിന്‍റെ അത്തരം ഭാഗവുമായി ബന്ധപ്പെട്ട് മൂന്നാം കക്ഷി നല്‍കിയിട്ടുള്ള അറിയിപ്പുകളോ മാര്‍ഗനിര്‍ദേശങ്ങളോ നിര്‍ദേശകങ്ങളോ അനുസരിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
(7) YAHOO!-വിലെ ആശയവിനിമയങ്ങളുടെ അന്തര്‍സാംസ്ഥാന സ്വഭാവം
നിങ്ങള്‍ Yahoo!-മൊത്ത് രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ഇലക്‌ട്രോണിക്ക് ആശയവിനിമയങ്ങള്‍ (ഇ-മെയില്‍, തിരയല്‍ ക്വയറികള്‍, Yahoo! ചാറ്റിലേക്ക് അല്ലെങ്കില്‍ Yahoo! ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കല്‍, Yahoo! ഫോട്ടോകള്‍ അല്ലെങ്കില്‍ ബ്രീഫ്‌കേസ് ഫോട്ടോകള്‍ അപ്‌ലോഡുചെയ്യല്‍ ഒപ്പം മറ്റുതരത്തിലുള്ള ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ, എന്നാല്‍ ഇവയില്‍ മാത്രം പരിമിതപ്പെടുത്താതെ) അയയ്ക്കാന്‍ Yahoo! സേവനങ്ങളെ നിങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും ചില ഭാഗങ്ങള്‍ വിദേശത്ത് സ്ഥിതി ചെയ്യുന്ന Yahoo!-വിന്‍റെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ആശയവിനിമയങ്ങള്‍ അയയ്ക്കാന്‍ നിങ്ങള്‍ കാരണമാകുമെന്നും നിങ്ങള്‍ അംഗീകരിക്കുന്നു. ഇതിന്‍റെ ഫലമായി, ഒപ്പം Yahoo!-വിന്‍റെ നെറ്റ്‌വര്‍ക്ക് ആര്‍ക്കിടെക്ച്വര്‍, ബിസിനസ് സമ്പ്രദായങ്ങള്‍, ഇലക്‌ട്രോണിക്ക് ആശയവിനിമയങ്ങളുടെ സ്വഭാവം എന്നിവയുടെയും ഫലമായി, ഡാറ്റാ കൈമാറ്റ സമയത്ത് നിങ്ങള്‍ ഭൌതികമായി എവിടെ ആയിരുന്നാലും സംസ്ഥാനത്തിനുള്ളില്‍ മാത്രമേ ഡാറ്റാ കൈമാറ്റം നടക്കൂ എന്ന് നിങ്ങള്‍ കരുതുന്ന ആശയവിനിമയങ്ങള്‍ അന്തര്‍സംസ്ഥാന തലത്തില്‍ നടക്കുന്ന ആശയവിനിമയമായി മാറും. അതിന്‍പ്രകാരം, ഈ സേവന വ്യവസ്ഥകള്‍ സമ്മതിക്കുന്നതിലൂടെ, സേവനത്തിന്‍റെ ഉപയോഗം അന്തര്‍സംസ്ഥാന ഡാറ്റാ കൈമാറ്റങ്ങള്‍ക്ക് കാരണമാകും എന്ന് നിങ്ങള്‍ അംഗീകരിക്കുന്നു.
Yahoo! സെര്‍വറുകളില്‍ സ്ഥിതിചെയ്യുന്ന നിങ്ങളുടെ Yahoo! അക്കൌണ്ടുകളിലെ സംഭാഷണങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങളെയും നിങ്ങളുമായി ആശയവിനിമയം നടത്തുന്ന മറ്റുള്ളവരെയും ഏതെങ്കിലും വെബ്-ആശ്രിത പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള Yahoo! മെസെഞ്ചര്‍ അനുവദിക്കും. ഇന്‍റര്‍നെറ്റ് സൌകര്യം ഉള്ള ഏതൊരു കമ്പ്യൂട്ടറില്‍ നിന്നും നിങ്ങളുടെ സന്ദേശ ചരിത്രത്തിലേക്ക് പ്രവേശിക്കാമെന്നും സന്ദേശങ്ങള്‍ തിരയാമെന്നുമാണ് ഇത് അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ ഈ സംവിധാനം ഉപയോഗിച്ചാലും ഇല്ലെങ്കിലും, നിങ്ങളോടൊത്ത് സംഭാഷണം നടത്തുന്നവര്‍ അവരുടെ Yahoo! അക്കൌണ്ടിലേക്ക് സംഭാഷണങ്ങള്‍ സംരക്ഷിക്കാന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താം. സ്വന്തം സെര്‍വറുകളില്‍ ഇത്തരം ആശയവിനിമയങ്ങള്‍ സംഭരിക്കാന്‍ Yahoo!-വിനെ അനുവദിക്കുന്നതിനുള്ള നിങ്ങളുടെ സമ്മതവും ഈ ടിഒഎസ് അംഗീകരിക്കുന്നതിലൂടെ നിങ്ങള്‍ നല്‍കുന്നുണ്ട്. എന്തൊക്കെ പ്രധാനപ്പെട്ട മാറ്റങ്ങളാണ് Yahoo! മെസെഞ്ചറിലും ബന്ധപ്പെട്ട സേവനങ്ങളിലും വരുത്തിയിരിക്കുന്നത് എന്ന് നിങ്ങളെ അറിയിക്കാനായി സമയാസമയങ്ങളില്‍ Yahoo! നിങ്ങള്‍ക്ക് Yahoo! മെസെഞ്ചര്‍ സേവനത്തിലൂടെ അറിയിപ്പുകള്‍ അയയ്ക്കും. അനധികൃതമായ രീതിയില്‍ സേവനത്തിലേക്ക് പ്രവേശിക്കുക വഴി നിങ്ങള്‍ ഈ ടിഒഎസ് ലംഘിച്ചിട്ടുണ്ട് എങ്കില്‍ അത്തരം സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കില്ല. അംഗീകരിക്കപ്പെട്ട രീതിയില്‍ നിങ്ങള്‍ സേവനത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടെങ്കില്‍ ഏതെങ്കിലുമോ അല്ലെങ്കില്‍ എല്ലാ അറിയിപ്പുകളുമോ നിങ്ങള്‍ക്ക് ലഭിച്ചതായി കരുതപ്പെടുമെന്ന് നിങ്ങള്‍ അംഗീകരിക്കുന്നതായും ഈ ടിഒഎസ് അംഗീകരിക്കുന്നതിലൂടെ നിങ്ങള്‍ നല്‍കുന്നുണ്ട്.
(8)അന്താരാഷ്ട്ര ഉപയോഗം, കയറ്റുമതി, ഇറക്കുമതി എന്നിവയുടെ പാലനം സംബന്ധിച്ച
പ്രത്യേക ജാഗ്രതാ നി൪ദ്ദേശങ്ങള്‍
ഇന്റ്൪നെറ്റിന്റെക ആഗോള സ്വഭാവം കണക്കിലെടുത്ത്, ഓണ്‍ലൈന്‍ സമീപനവും, സ്വീകാര്യമായ
ഉള്ളടക്കവും, പ്രസക്ത ചാനലുകളുടെ ഉപയോഗവും സംബന്ധിച്ച പ്രാദേശിക നിയമങ്ങള്‍
പാലിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. സ൪വ്വീസിന്റ് ഉപയോഗവും, സ൪വ്വീസ് മുഖേന
സോഫ്റ്റ് വെയ൪, ടെക്നോളജി, മറ്റ് ടെക്നിക്കല്‍ ഡാറ്റ എന്നിവയുടെ കൈമാറ്റം,
പോസ്റ്റിംഗ്, അപ് ലോഡിംഗ് എന്നിവയും അമേരിക്കയുടേയും മറ്റ് രാജ്യങ്ങളുടേയും
കയറ്റുമതി, ഇറക്കുമതി നിയമങ്ങള്‍ക്ക് വിധേയമായിരിക്കും. പരിമിതിയില്ലാതെ
അമേരിക്കയുടെ എക്സ് പോ൪ട്ട് അഡ്മിനിസ്ട്രേഷന്‍ റെഗുലേഷനുകളും
കാണുക അനുമതി നിയന്ത്രണ
പ്രോഗ്രാമുകളും ഉള്‍പ്പെടെ, ബാധകമായ എല്ലാ കയറ്റുമതി, ഇറക്കുമതി നിയമങ്ങളും
ചട്ടങ്ങളും പാലിക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
കാണുക. പ്രത്യേകിച്ച് നിങ്ങള്‍ ഇപ്പറയുന്നവ പ്രതിപാദിക്കുകയും ഉറപ്പുനല്‍കുകയും
ചെയ്യുന്നു, അതായത് നിങ്ങള്‍: (a) ഏതെങ്കിലും ഗവണ്‍മെന്റ്ല കയറ്റുമതി ഒഴിവാക്കല്‍
ലിസ്റ്റില്‍
കാണുക വേ൪തിരിച്ചിരിക്കുന്ന നിരോധിത കക്ഷിയോ, ബാധകമായ കയറ്റുമതി, ഇറക്കുമതി
നിയമങ്ങളിലും ചട്ടങ്ങളിലും വേ൪തിരിച്ച പ്രകാരം മറ്റേതെങ്കിലും കയറ്റുമതി നിരോധിത
രാജ്യങ്ങളിലെ ഗവണ്‍മെന്റിഇലെ അംഗമോ അല്ല; (b)കയറ്റുമതി നിരോധിത കക്ഷിക ള്‍ക്കോ,
രാജ്യങ്ങള്‍ക്കോ സ൪വ്വീസ് മുഖേന സോഫ്റ്റ് വെയ൪, ടെക്നോളജി, മറ്റ് ടെക്നിക്കല്‍
ഡാറ്റ എന്നിവ കൈമാറ്റം ചെയ്യില്ല; (c) അമേരിക്കന്‍ കയറ്റുമതി നിയമങ്ങള്‍ ലംഘിച്ച്
സൈനിക, ആണവ, മിസ്സൈല്‍, രാസ-ജൈവായുഥ വിനിയോഗത്തിനായി സ൪വ്വീസ് ഉപയോഗിക്കില്ല; (d)
അമേരിക്കന്‍, അഥവാ ബാധകമായ മറ്റ് കയറ്റുമതി അഥവാ ഇറക്കുമതി നിയമങ്ങളള്‍ ലംഘിച്ച്
സ൪വ്വീസ് മഖേന ഏതെങ്കിലും, സൊഫ്റ്റ് വെയ൪, ടെക്നോളജി, അഥവാ മറ്റ് ടെക്നിക്കല്‍
ഡാറ്റ കൈമാറ്റം ചെയ്യുകയോ, അപ് ലോഡ് ചെയ്യുകയോ, പോസ്റ്റ് ചെയ്യുകയോ ഇല്ല.
(9) സേവനത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അല്ലെങ്കില്‍ ലഭ്യമാക്കിയിട്ടുള്ള ഉള്ളടക്കം
സേവനത്തില്‍ ഉള്‍പ്പെടുത്താനായി നിങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലെങ്കില്‍ ലഭ്യമാക്കുന്ന ഉള്ളടക്കത്തിന്‍റെ ഉടമസ്ഥാവകാശം Yahoo! അവകാശപ്പെടില്ല. എന്നിരുന്നാലും, സേവനത്തിന്‍റെ പൊതുവായി പ്രവേശിക്കാവുന്ന ഇടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി നിങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലെങ്കില്‍ ലഭ്യമാക്കുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട്, ഇനി പറയുന്ന സാഹചര്യങ്ങള്‍ക്ക് ബാധകമാവുന്ന തരത്തില്‍, നിങ്ങള്‍ Yahoo!-വിന് ആഗോളമായി, റോയല്‍റ്റി ഇല്ലാത്ത, നോണ്‍-എക്സ്ക്ലുസീവ് അനുമതി(കള്‍) നല്‍കുന്നു:
• Yahoo! ഗ്രൂപ്പുകളുടെ പൊതുവായി പ്രവേശിക്കാവുന്ന ഇടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി നിങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലെങ്കില്‍ ലഭ്യമാക്കുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട്, അത്തരം ഉള്ളടക്കം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അല്ലെങ്കില്‍ ലഭ്യമാക്കിയിട്ടുള്ള നിര്‍ദിഷ്ട Yahoo! ഗ്രൂപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുവാനും പ്രചരിപ്പിക്കുവാനും മാത്രമുള്ള ഉദ്ദേശ്യത്തോടെ, സേവനത്തില്‍ ഉള്ളടക്കം ഉപയോഗിക്കാനും വിതരണം ചെയ്യാനും പുനസൃഷ്ടിക്കുവാനും പരിഷ്കരിക്കുവാനും മറ്റൊന്ന് ഉണ്ടാക്കാനും (അഡാപ്റ്റ്) പൊതുവായി പ്രദര്‍ശിപ്പിക്കാനും ഉള്ള അനുമതി. സേവനത്തില്‍ അത്തരം ഉള്ളടക്കം ഉള്‍പ്പെടുത്തുന്നത് തുടരണമെന്ന് നിങ്ങള്‍ നിശ്ചയിക്കുന്ന കാലയളവ് വരെ മാത്രമാണ് ഈ അനുമതി നിലനില്‍ക്കുക, സേവനത്തില്‍ നിന്ന് നിങ്ങളോ Yahoo!-വോ അത്തരം ഉള്ളടക്കം നീക്കം ചെയ്യുന്ന സമയത്ത് ഈ അനുമതി റദ്ദാക്കപ്പെടും.
• Yahoo! ഗ്രൂപ്പുകള്‍ ഒഴികെ, സേവനത്തിന്‍റെ പ്രവേശിക്കാവുന്ന മറ്റ് ഇടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി നിങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലെങ്കില്‍ ലഭ്യമാക്കുന്ന ഫോട്ടോകള്‍, ഗ്രാഫിക്കുകള്‍ അല്ലെങ്കില്‍ വീഡിയോ എന്നിവയുമായി ബന്ധപ്പെട്ട്, അത്തരം ഉള്ളടക്കം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള അല്ലെങ്കില്‍ ലഭ്യമാക്കിയിട്ടുള്ള സേവനം ഉപയോക്താക്കള്‍ക്ക് നല്‍കുവാനും പ്രചരിപ്പിക്കുവാനും മാത്രമുള്ള ഉദ്ദേശ്യത്തോടെ, സേവനത്തില്‍ ഉള്ളടക്കം ഉപയോഗിക്കാനും വിതരണം ചെയ്യാനും പുനസൃഷ്ടിക്കുവാനും പരിഷ്കരിക്കുവാനും മറ്റൊന്ന് ഉണ്ടാക്കാനും (അഡാപ്റ്റ്) പൊതുവായി അവതരിപ്പിക്കാനും പൊതുവായി പ്രദര്‍ശിപ്പിക്കാനും ഉള്ള അനുമതി. സേവനത്തില്‍ അത്തരം ഉള്ളടക്കം ഉള്‍പ്പെടുത്തുന്നത് തുടരണമെന്ന് നിങ്ങള്‍ നിശ്ചയിക്കുന്ന കാലയളവ് വരെ മാത്രമാണ് ഈ അനുമതി നിലനില്‍ക്കുക, സേവനത്തില്‍ നിന്ന് നിങ്ങളോ Yahoo!-വോ അത്തരം ഉള്ളടക്കം നീക്കം ചെയ്യുന്ന സമയത്ത് ഈ അനുമതി റദ്ദാക്കപ്പെടും.
• Yahoo! ഗ്രൂപ്പുകള്‍ ഒഴികെ, സേവനത്തിന്‍റെ പ്രവേശിക്കാവുന്ന മറ്റ് ഇടങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി നിങ്ങള്‍ സമര്‍പ്പിക്കുന്ന അല്ലെങ്കില്‍ ലഭ്യമാക്കുന്ന ഫോട്ടോകള്‍, ഗ്രാഫിക്കുകള്‍ അല്ലെങ്കില്‍ വീഡിയോ എന്നിവ ഒഴികെയുള്ള ഉള്ളടക്കവുമായി ബന്ധപ്പെട്ട്, അത്തരം ഉള്ളടക്കം (മുഴുവനായോ ഭാഗങ്ങളായോ) ഉപയോഗിക്കാനും വിതരണം ചെയ്യാനും പുനസൃഷ്ടിക്കുവാനും പരിഷ്കരിക്കുവാനും മറ്റൊന്ന് ഉണ്ടാക്കാനും (അഡാപ്റ്റ്) പ്രസിദ്ധീകരിക്കാനും മൊഴിമാറ്റാനും പൊതുവായി അവതരിപ്പിക്കാനും പൊതുവായി പ്രദര്‍ശിപ്പിക്കാനും അത്തരം ഉള്ളടക്കം, മറ്റൊരു വര്‍ക്കിലേക്ക്, ഇപ്പോള്‍ അറിയപ്പെടുന്നതോ ഭാവിയില്‍ വികസിപ്പിക്കാവുന്നതോ ആയ ഏതെങ്കിലും ഫോര്‍മാറ്റില്‍ അല്ലെങ്കില്‍ മീഡിയത്തില്‍ സംയോജിപ്പിക്കാനോ ശ്വാശ്വതമായ, തിരിച്ചെടുക്കാനാവാത്ത, സമ്പൂര്‍ണ ഉപ അനുമതി നല്‍കാവുന്നതായ അനുമതി.
(10) YAHOO!-വിലേക്കുള്ള സംഭാവനകള്‍
Yahoo!-വിന്‍റെ നിര്‍ദേശങ്ങള്‍ക്കായുള്ള അല്ലെങ്കില്‍ അഭിപ്രായങ്ങള്‍ക്കുള്ള വെബ്‌പേജുകളിലൂടെ ആശയങ്ങള്‍, നിര്‍ദേശങ്ങള്‍, ഡോക്യുമെന്‍റുകള്‍ ഒപ്പം/അല്ലെങ്കില്‍ പ്രൊപ്പോസലുകള്‍ (“സംഭാവനകള്‍”) സമര്‍പ്പിക്കുന്നതിലൂടെ, നിങ്ങള്‍ ഇനി പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്നു, സമ്മതിക്കുന്നു: (a) നിങ്ങളുടെ സംഭാവനകളില്‍ രഹസ്യസ്വഭാവം ഉള്ളതോ ഉടമസ്ഥാവകാശം ഉള്ളതോ ആയ വിവരങ്ങള്‍ ഇല്ല; (b) സംഭാവനകളുമായി ബന്ധപ്പെട്ട്, സൂചിതമോ പരോക്ഷമോ ആയ ഒരു രഹസ്യസ്വഭാവ ബാധ്യതയും Yahoo!-വിനില്ല; (c) അത്തരത്തിലുള്ള സംഭാവനകള്‍ എന്ത് ഉദ്ദേശ്യത്തിനും ഏത് വഴിയിലും ലോകവ്യാപകമായി ഏത് മീഡിയയിലും ഉപയോഗിക്കാനും അല്ലെങ്കില്‍ വെളിപ്പെടുത്താനും (അല്ലെങ്കില്‍ ഉപയോഗിക്കാതിരിക്കാനോ വെളിപ്പെടുത്താതിരിക്കാനോ) Yahoo!-വിന് അവകാശം ഉണ്ടായിരിക്കും; d) നിങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള സംഭാവനകളോട് സാമ്യമുള്ള എന്തെങ്കിലും ഇതിനകം തന്നെ Yahoo!-വിന്‍റെ പരിഗണനയില്‍ അല്ലെങ്കില്‍ വികസനഘട്ടത്തില്‍ ഉണ്ടായിരിക്കാം; (e) നിങ്ങള്‍ സമര്‍പ്പിക്കുന്ന സംഭാവനകള്‍ സ്വപ്രേരിതമായി Yahoo!-വിന്‍റെ സ്വത്ത് ആയി മാറും, നിങ്ങളോട് Yahoo!-വിന് ഒരു ബാധ്യതയും ഉണ്ടായിരിക്കുകയും ഇല്ല; ഒപ്പം (f) ഏത് സാഹചര്യത്തിലും Yahoo!-വില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരത്തിനോ ചെലവാക്കിയ പണം ലഭിക്കുന്നതിനോ നിങ്ങള്‍ക്ക് അവകാശം ഉണ്ടായിരിക്കുന്നതല്ല.
(11) നഷ്ടപരിഹാരം
സേവനത്തിലൂടെ നിങ്ങള്‍ സമര്‍പ്പിക്കുന്നതോ പോസ്റ്റുചെയ്യുന്നതോ കൈമാറുന്നതോ ലഭ്യമാക്കുന്നതോ ആയ ഉള്ളടക്കം, സേവനത്തിന്‍റെ നിങ്ങളുടെ ഉപയോഗം, സേവനത്തിലേക്കുള്ള നിങ്ങളുടെ ബന്ധം, ഏതെങ്കിലും ചാനലുകളുടെ ഉപയോഗം, ടിഒഎസിന്‍റെ ലംഘനം, മറ്റേതെങ്കിലും വ്യക്തിയുടെ ഏതെങ്കിലും അവകാശങ്ങളില്‍ നിങ്ങളുടെ ലംഘനം, ബാധകമായ നിയമത്തിന്‍റെ ലംഘനം എന്നിവ കാരണം ഏതെങ്കിലും മൂന്നാം കക്ഷി ഉന്നയിക്കുന്ന ന്യായമായ ലീഗല്‍ ഫീസ് ഉള്‍പ്പെടെയുള്ള എന്തെങ്കിലും നഷ്ടപരിഹാരങ്ങള്‍ക്കോ അവകാശപ്പെടലുകള്‍ക്കോ നിങ്ങള്‍ നഷ്ടപരിഹാരം നല്‍കുമെന്നും Yahoo-വിനോ ലൈസന്‍സര്‍മാര്‍ക്കോ വിതരണക്കാര്‍ക്കോ വെണ്ടര്‍മാര്‍ക്കോ പാരന്‍റിനോ സബ്സിഡിയറികള്‍ക്കോ ബന്ധപ്പെട്ട കമ്പനികള്‍ക്കോ അഫിലിയേറ്റുകള്‍ക്കോ ഓഫീസര്‍മാര്‍ക്കോ ഏജന്‍റുകള്‍ക്കോ കോ-ബ്രാന്‍ഡര്‍മാര്‍ക്കോ മറ്റ് പങ്കാളികള്‍ക്കോ ജീവനക്കാര്‍ക്കോ ഇതില്‍ നിന്നും ഹാനി വരാത്ത തരത്തില്‍ കാക്കുമെന്നും നിങ്ങള്‍ സമ്മതിക്കുന്നു.
(12) സേവനത്തിന്‍റെ പുനര്‍വില്‍പന പാടില്ല
എന്തെങ്കിലും തരത്തിലുള്ള കച്ചവടപരമായ ഉദ്ദേശ്യങ്ങള്‍ക്കായി, നിങ്ങള്‍ സേവനത്തിന്‍റെ എന്തെങ്കിലും ഭാഗമോ സേവനത്തിന്‍റെ ഉപയോഗമോ സേവനത്തിലേക്കുള്ള പ്രവേശനമോ പുനസൃഷ്ടിക്കില്ലെന്നും, ഡ്യൂപ്പിക്കേറ്റ് ചെയ്യില്ലെന്നും പകര്‍പ്പെടുക്കില്ലെന്നും വില്‍ക്കില്ലെന്നും പുനര്‍വില്‍പന നടത്തില്ലെന്നും അല്ലെങ്കില്‍ ചൂഷണം ചെയ്യില്ലെന്നും നിങ്ങള്‍ സമ്മതിക്കുന്നു
(13) ഉപയോഗവും സംഭരണവുമായി ബന്ധപ്പെട്ട പൊതുവായ സമ്പ്രദായങ്ങള്‍
ഇ-മെയില്‍ സന്ദേശങ്ങളും മെസേജ് ബോര്‍ഡിലെ പോസ്റ്റിംഗുകളും അല്ലെങ്കില്‍ അപ്‌ലോഡുചെയ്ത ഉള്ളടക്കവും പരമാവധി എത്ര ദിവസം വരെ സേവനം സൂക്ഷിച്ച് വയ്ക്കും, സേവനത്തിലുള്ള അക്കൌണ്ട് ഉപയോഗിച്ച് പരമാവധി എത്ര ഇ-മെയില്‍ സന്ദേശങ്ങള്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള സന്ദേശങ്ങള്‍ അയയ്ക്കാം അല്ലെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ സേവനത്തിലൂടെ എത്രയെണ്ണം കൈമാറപ്പെടും, സേവനത്തിലെ ഒരു അക്കൌണ്ടിലൂടെ അയയ്ക്കപ്പെടാവുന്ന അല്ലെങ്കില്‍ സ്വീകരിക്കാവുന്ന ഏതെങ്കിലും ഇ-മെയില്‍ സന്ദേശത്തിന്‍റെ പരമാവധി വലിപ്പം, നിങ്ങള്‍ക്കായി Yahoo-വിന്‍റെ സെര്‍വറുകളില്‍ എത്രമാത്രം ഡിസ്ക്ക് ഇടം നീക്കിവയ്ക്കപ്പെടും, നിശ്ചിത കാലയളവ് സമയത്തിനുള്ളില്‍ പരമാവധി എത്ര തവണ സേവനത്തിലേക്ക് നിങ്ങള്‍ക്ക് പ്രവേശിക്കാനാകും (ഒപ്പം തന്നെ അതിന്‍റെ പരമാവധി ദൈര്‍ഘ്യവും) എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍, ഇതില്‍ മാത്രം പരിമിതപ്പെടാതെ, കൂടാതെ സേവനത്തിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട് പൊതുവായ സമ്പ്രദായങ്ങളും പരിമിതികളും Yahoo സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് വ്യവസ്ഥാപിക്കുമെന്ന് നിങ്ങള്‍ അംഗീകരിക്കുന്നു. പ്രത്യേകമായി, സേവനം ഉപയോഗപ്പെടുത്തുന്നതിലൂടെ, എന്നാല്‍ മുകളില്‍ പറഞ്ഞത് പരിമിതപ്പെടുത്താതെ തന്നെ, സേവനത്തിന്‍റെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട്
http://info.yahoo.com/privacy/in/yahoo/ml-in/ എന്ന വിലാസത്തില്‍ പ്രതിപാദിച്ചിട്ടുള്ള സമ്പ്രദായങ്ങള്‍ ഞങ്ങള്‍ പരിപാലിക്കുന്നതിന് നിങ്ങള്‍ അനുമതി നല്‍കുന്നു. എന്തെങ്കിലും സന്ദേശങ്ങളോ മറ്റെന്തെങ്കിലും ആശയവിനിമയങ്ങളോ അല്ലെങ്കില്‍ സേവനം പരിപാലിക്കുന്ന അല്ലെങ്കില്‍ കൈമാറ്റം ചെയ്യുന്ന മറ്റെന്തെങ്കിലും ഉള്ളടക്കമോ ഇല്ലാതാക്കപ്പെടുന്നതിനോ സംഭരിക്കുന്നതില്‍ പരാജയപ്പെടുന്നതിനോ Yahoo-വിന് ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. വളരെയധികം സമയം നിഷ്ക്രിയമായിരിക്കുന്ന അക്കൌണ്ടുകള്‍ ലോഗോഫ് ചെയ്യാനുള്ള അവകാശം Yahoo-വില്‍ നിക്ഷിപ്തമാണെന്ന് നിങ്ങള്‍ അംഗീകരിക്കുന്നു. നിങ്ങളെ അറിയിച്ചുകൊണ്ടോ അറിയിക്കാതെയോ, സ്വന്തം വിവേചനാധികാരം അനുസരിച്ച്, ഈ പൊതുവായ സമ്പ്രദായങ്ങളെയും പരിമിതികളെയും ഏതു സമയത്തും മാറ്റാനുള്ള അവകാശം Yahoo-വില്‍ നിക്ഷിപ്തമാണെന്നും നിങ്ങള്‍ അംഗീകരിക്കുന്നു. നിങ്ങളെ അറിയിച്ചുകൊണ്ടോ അറിയിക്കാതെയോ, സ്വന്തം വിവേചനാധികാരം അനുസരിച്ച്, ഈ പൊതുവായ സമ്പ്രദായങ്ങളെയും പരിമിതികളെയും ഏതു സമയത്തും പരിഷ്ക്കരിക്കുവാനുള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണെന്നും നിങ്ങള്‍ അംഗീകരിക്കുന്നു, ഒപ്പം തന്നെ സേവനത്തിന്‍റെ, അത്തരത്തിലുള്ള പരിഷ്കാരത്തിന് ശേഷമുള്ള, തുടര്‍ന്നുള്ള ഉപയോഗത്തിന് പരിഷ്കരിച്ച സമ്പ്രദായങ്ങളും പരിമിതികളും നിങ്ങള്‍ സമ്മതിക്കുകയും അംഗീകരിക്കുകയും വേണം എന്നും നിങ്ങള്‍ സമ്മതിക്കുന്നു.
(14) സേവനത്തില്‍ നടത്തുന്ന പരിഷ്കരണങ്ങള്‍
കാരണം പൊതുവായതോ നിങ്ങളില്‍ മാത്രം പരിമിതപ്പെടുന്നതോ ആകട്ടെ, നിങ്ങളെ അറിയിച്ചുകൊണ്ടോ അറിയിക്കാതെയോ, സേവനം (അല്ലെങ്കില്‍ സേവനത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗം), ഏത് സമയത്തും സമയാസമയങ്ങളിലും, താല്‍ക്കാലികമായോ സ്ഥിരമായോ പരിഷ്കരിക്കുന്നതിനും നിര്‍ത്തലാക്കുന്നതിനും ഉള്ള അവകാശം Yahoo-വില്‍ നിക്ഷിപ്തമാണ്. സേവനത്തിന്‍റെ പരിഷ്കരണം, താല്‍ക്കാലികമായി അവസാനിപ്പിക്കല്‍ അല്ലെങ്കില്‍ നിര്‍ത്തലാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങളോടോ ഏതെങ്കിലും മൂന്നാം കക്ഷിയോടോ Yahoo-വിന് ബാധ്യതയൊന്നും ഉണ്ടായിരിക്കില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
(15) അവസാനിപ്പിക്കല്‍
ഉപയോഗത്തിന്‍റെ അഭാവമുണ്ടാവുക അല്ലെങ്കില്‍ നിങ്ങള്‍ ടിഒഎസ് ലംഘിച്ചിട്ടുണ്ടെന്നോ ടിഒഎസില്‍ പറഞ്ഞിരിക്കുന്നതിന് വിപരീതമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നോ ബൌദ്ധിക സ്വത്തവകാശങ്ങള്‍ നിങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നുണ്ടെന്നോ Yahoo, സ്വന്തം അഭിപ്രായ പ്രകാരം, വിശ്വസിക്കുക എന്നിവ ഉള്‍പ്പെടെ, എന്നാല്‍ ഇവയില്‍ മാത്രം പരിമിതപ്പെടുത്താതെ, എന്ത് കാരണമായാലും, Yahoo സ്വന്തം വിവേചനാധികാരം ഉപയോഗിച്ച്, നിങ്ങളുടെ രഹസ്യവാക്കോ അക്കൌണ്ടോ (അല്ലെങ്കില്‍ അതിന്‍റെ ഏതെങ്കിലും ഭാഗം) സേവനത്തിന്‍റെ ഉപയോഗമോ അവസാനിപ്പിച്ചേക്കാം, സേവനത്തിന്‍റെ ഉള്ളിലുള്ള ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യാം, ഉപേക്ഷിക്കാം. തെരഞ്ഞെടുത്ത ചാനലുകള്‍ക്കോ അല്ലെങ്കില്‍ എല്ലാ ചാനലുകള്‍ക്കുമോ ആയി സേവനം അല്ലെങ്കില്‍ സേവനത്തിന്‍റെ ഏതെങ്കിലും ഭാഗം നല്‍കുന്നത് ഏത് സമയത്തും സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് Yahoo അവസാനിപ്പിക്കാം. ഈ ടിഒഎസിന്‍റെ വകുപ്പിന് കീഴില്‍, സേവനത്തിലേക്കുള്ള നിങ്ങളുടെ പ്രവേശനം അവസാനിപ്പിക്കുന്നത് മുന്‍കൂട്ടിയുള്ള അറിയിപ്പ് കൂടാതെ ആയിരിക്കാം എന്ന് നിങ്ങള്‍ സമ്മതിക്കുന്നു, നിങ്ങളുടെ അക്കൌണ്ടും ബന്ധപ്പെട്ട വിവരങ്ങളും നിങ്ങളുടെ അക്കൌണ്ടിലെ ഫയലുകളും ഒപ്പം/അല്ലെങ്കില്‍ ഉടനടി തന്നെ Yahoo നിഷ്ക്രിയമാക്കിയേക്കുമെന്നും അല്ലെങ്കില്‍ ഇല്ലാതാക്കിയേക്കുമെന്നും അത്തരം ഫയലുകളിലേക്കുള്ള അല്ലെങ്കില്‍ സേവനത്തിലേക്കുള്ള തുടര്‍ന്നുള്ള പ്രവേശനം നിരോധിച്ചേക്കാമെന്നും നിങ്ങള്‍ അംഗീകരിക്കുന്നു, സമ്മതിക്കുന്നു. കൂടുതലായി, സേവനത്തിലേക്കുള്ള നിങ്ങളുടെ പ്രവേശനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങളോടോ ഏതെങ്കിലും മൂന്നാം കക്ഷിയോടോ Yahoo-വിന് ഒരു ബാധ്യതയും ഉണ്ടായിരിക്കില്ലെന്നും നിങ്ങള്‍ സമ്മതിക്കുന്നു.
(16) മൂന്നാം കക്ഷികളുമൊത്തുള്ള ഇടപാടുകള്‍
ഈ സേവനത്തില്‍ സ്വതന്ത്രരായ മൂന്നാം കക്ഷികളുടെ ഉല്‍പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പ്രവേശനം ഉള്‍പ്പെടാം, നേരിട്ടോ അല്ലെങ്കില്‍ അത്തരം മൂന്നാം കക്ഷികള്‍ നടത്തുന്ന സൈറ്റുകളിലേക്കുള്ള ലിങ്കുകള്‍ വഴിയോ ആണ് പ്രവേശനം സാധ്യമാവുക. മൂന്നാം കക്ഷികളില്‍ നിന്നുള്ള ഈ ഉല്‍പന്നങ്ങളും സേവനങ്ങളും സേവനത്തിന്‍റെ ഭാഗമാകുന്ന സാഹചര്യത്തില്‍, ഈ ഉല്‍പന്നങ്ങളും സേവനങ്ങളും മൂന്നാം കക്ഷികളാണ് നല്‍കുന്നതെന്ന് സൂചിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും, എന്നാല്‍ ഇങ്ങനെ ചെയ്യാനുള്ള ബാധ്യതയൊന്നും ഞങ്ങള്‍ക്കില്ല. എല്ലാ സന്ദര്‍ഭങ്ങളിലും, പെയ്‌മെന്‍റ്, ബന്ധപ്പെട്ട സാധനങ്ങളുടെയും സേവനങ്ങളുടെയും ഡെലിവറി, അത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട മറ്റ് വ്യവസ്ഥകള്‍, നിബന്ധനകള്‍, വാറണ്ടികള്‍, അല്ലെങ്കില്‍ പ്രാതിനിധ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനത്തിലോ സേവനത്തിലൂടെയോ (ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ദാതാക്കള്‍, പ്രായോജകര്‍, സേവനത്തിന്‍റെ മറ്റ് ഉപയോക്താക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ, എന്നാല്‍ ഇവരില്‍ മാത്രം പരിമിതപ്പെടുത്താതെ) നിങ്ങള്‍ കണ്ടെത്തുന്ന കക്ഷികളുമൊത്തുള്ള നിങ്ങളുടെ എഴുത്തുകുത്തുകളോ വ്യാപാര ഇടപാടുകളോ അല്ലെങ്കില്‍ ഇത്തരം കക്ഷികളുമൊത്ത് പരസ്യപ്രചരണങ്ങളില്‍ പങ്കുചേരലോ, ഞങ്ങളുമൊത്ത് കോ-ബ്രാന്‍ഡ് ചെയ്യപ്പെട്ടുള്ളതും ഞങ്ങളുടെ വ്യാപാരമുദ്രകള്‍ വഹിക്കുന്നതും ആയ ഏതെങ്കിലും ഉല്‍പന്നങ്ങളുമായും സേവനങ്ങളുമായി ബന്ധപ്പെട്ടതാണെങ്കില്‍ പോലും, നിങ്ങള്‍ക്കും അത്തരം മൂന്നാം കക്ഷിക്കും ഇടയില്‍ മാത്രമുള്ളതായിരിക്കും. മൂന്നാം കക്ഷികളുമൊത്തുള്ള അത്തരം ഇടപാടുകളുടെ ഫലമായി അല്ലെങ്കില്‍ സേവനത്തില്‍ അത്തരത്തിലുള്ള മൂന്നാം കക്ഷികളുടെ സാന്നിധ്യത്തിന്‍റെ ഫലമായി അല്ലെങ്കില്‍ അത്തരം മൂന്നാം കക്ഷികള്‍ ഏതു തരത്തിലും സേവനം ഉപയോഗിക്കുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന എന്ത് തരത്തിലുള്ള നഷ്ടത്തിനും അല്ലെങ്കില്‍ നാശത്തിനും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
(17) ലിങ്കുകള്‍
സേവനമോ മൂന്നാം കക്ഷികളോ മറ്റ് വേള്‍ഡ് വൈഡ് വെബിലേക്കോ മറ്റ് ഓണ്‍ലൈന്‍ ഇലക്‌ട്രോണിക്ക് സൈറ്റുകളിലേക്കോ വിഭവങ്ങളിലേക്കോ ലിങ്കുകള്‍ നല്‍കിയേക്കാം. ഇത്തരം സൈറ്റുകള്‍ക്കും വിഭവങ്ങള്‍ക്കും മേലെ Yahoo-വിന് യാതൊരു വിധ നിയന്ത്രണവും ഇല്ലെന്ന് നിങ്ങള്‍ അംഗീകരിക്കുന്നു, അത്തരം ബാഹ്യ സൈറ്റുകളുടെയോ വിഭവങ്ങളുടെയോ ലഭ്യതയ്ക്കും Yahoo-വിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും ഞങ്ങള്‍ അവയെ പ്രാമാണീകരിക്കുന്നില്ലെന്നും അത്തരം സൈറ്റുകളിലോ വിഭവങ്ങളിലോ ഉള്ള അല്ലെങ്കില്‍ ലഭ്യമായ ഏതെങ്കിലും ഉള്ളടക്കത്തിനോ പരസ്യത്തിനോ ഉല്‍പന്നങ്ങള്‍ക്കോ അല്ലെങ്കില്‍ മറ്റേതെങ്കിലും മെറ്റീരിയലിനോ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കില്ലെന്നും നിങ്ങള്‍ അംഗീകരിക്കുന്നു, സമ്മതിക്കുന്നു. അത്തരത്തിലുള്ള ഏതെങ്കിലും സൈറ്റിലോ വിഭവങ്ങളിലോ അല്ലെങ്കില്‍ സൈറ്റിലൂടെയോ വിഭവങ്ങളിലൂടെയോ ലഭ്യമായ ഏതെങ്കിലും തരത്തിലുള്ള ഉള്ളടക്കം, സാധനങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ എന്നിവയുടെ ഉപയോഗവുമായോ ആശ്രയത്വവുമായോ ബന്ധപ്പെട്ട് ഉണ്ടാകുന്ന അല്ലെങ്കില്‍ ഉണ്ടായതായി ആരോപിക്കപ്പെടുന്ന ഏതെങ്കിലും നാശത്തിനോ നഷ്ടത്തിനോ, അത് എന്തുതരത്തില്‍ ഉള്ളതായാലും, Yahoo-വിന് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും നിങ്ങള്‍ തുടര്‍ന്ന് അംഗീകരിക്കുന്നു.
(18) YAHOO-ന്‍റെ ഉടമസ്ഥാവകാശപരമായ അവകാശങ്ങള്‍
സേവനത്തിലും സേവനവുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിട്ടുള്ള ആവശ്യമായ എന്തെങ്കിലും സോഫ്റ്റ്‌വെയറിലും (”സോഫ്റ്റ്‌വെയര്‍”), ബാധകമായ ബൌദ്ധിക സ്വത്തവകാശ നിയമവും മറ്റ് നിയമങ്ങളും പരിരക്ഷിക്കുന്ന ഉടമസ്ഥാവകാശപരമോ രഹസ്യസ്വഭാവമുള്ളതോ ആയ വിവരങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് നിങ്ങള്‍ അംഗീകരിക്കുന്നു. സേവനത്തിലൂടെയോ പ്രായോജകരിലൂടെയോ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്ന പ്രായോജകരുടെ പരസ്യങ്ങളിലോ വിവരങ്ങളിലോ ഉള്ള ഉള്ളടക്കം, പകര്‍പ്പവകാശത്തിലൂടെയോ വ്യാപാരമുദ്രകളിലൂടെയോ സേവന മുദ്രകളിലൂടെയോ പേറ്റന്‍റുകളിലൂടെയോ മറ്റ് ഉടമസ്ഥാവകാശങ്ങളിലൂടെയോ നിയമങ്ങളിലൂടെയോ പരിരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ അംഗീകരിക്കുന്നു, സമ്മതിക്കുന്നു. ഞങ്ങളോ പ്രായോജകരോ നേരിട്ട് അധികാരപ്പെടുത്താത്ത പക്ഷം, സേവനം, സോഫ്റ്റ്‌വെയര്‍ അല്ലെങ്കില്‍ ഉള്ളടക്കം എന്നിവയെ (നിങ്ങള്‍ക്ക് സ്വന്തമായുള്ള ഉള്ളടക്കം ഇതില്‍ പെടില്ല) അടിസ്ഥാനമാക്കിയുള്ള ഡെറിവേറ്റീവ് വര്‍ക്കുകള്‍ മുഴുവനായോ ഭാഗികമായോ പരിഷ്കരിക്കാനോ മറ്റൊന്ന് ഉണ്ടാക്കാനോ (അഡാപ്റ്റ്), വാടകയ്ക്ക് കൊടുക്കാനോ പാട്ടത്തിന് കൊടുക്കാനോ വായ്പ നല്‍കാനോ വില്‍ക്കാനോ വിതരണം ചെയ്യാനോ അല്ലെങ്കില്‍ സൃഷ്ടിക്കാനോ പാടില്ലെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
ഒരു ഒറ്റ കമ്പ്യൂട്ടറില്‍ ഞങ്ങളുടെ സോഫ്റ്റ്‌വെയറിന്‍റെ ഒബ്ജക്‌ട് കോഡ് ഉപയോഗിക്കുന്നതിനുള്ള വ്യക്തിപരവും കൈമാറ്റം ചെയ്യപ്പെടാന്‍ ആകാത്തതും നോണ്‍-എക്സ്ക്ലുസീവും ആയ അവകാശവും അനുമതിയും Yahoo നിങ്ങള്‍ക്ക് അനുവദിക്കുന്നു; സോഴ്സ് കോഡ് കണ്ടുപിടിക്കാനോ വില്‍ക്കാനോ മറ്റാര്‍ക്കെങ്കിലും ഉയോഗിക്കാനോ ഉപ അനുമതി നേടിയെടുക്കാനോ ഒരു സുരക്ഷാ താല്‍പര്യം അനുവദിച്ച് കിട്ടാനോ ആയി ഒബ്ജക്‌ട് കോഡിന്‍റെ പകര്‍പ്പ് എടുക്കുകയോ പരിഷ്കരിക്കുകയോ തത്ഭവങ്ങളായ വര്‍ക്കുകള്‍ സൃഷ്ടിക്കുകയോ റിവേഴ്സ് എഞ്ചിനീയറിംഗ് ചെയ്യുകയോ റിവേഴ്സ് അസംബ്ലീംഗ് ചെയ്യുകയോ ചെയ്യാത്ത പക്ഷമാണ് (മൂന്നാം കക്ഷിയെ ചെയ്യാന്‍ അനുവദിക്കാത്ത പക്ഷമാണ്) നിങ്ങള്‍ക്കിത് അനുവദിക്കുക. ഒരു രീതിയിലും രൂപത്തിലും ഈ സോഫ്റ്റ്‌വെയര്‍ പരിഷ്കരിക്കില്ല എന്നും സേവനത്തിലേക്ക് അനധികൃത പ്രവേശനം നേടിയെടുക്കാനുള്ള ഉദ്ദേശ്യം ഉള്‍പ്പെടെ (എന്നാല്‍ ഇതില്‍ മാത്രം പരിമിതപ്പെടുത്തുന്നില്ല) സോഫ്റ്റ്‌വെയറിന്‍റെ പരിഷ്കരിച്ച പതിപ്പുകള്‍ ഉപയോഗിക്കില്ല എന്നും നിങ്ങള്‍ സമ്മതിക്കുന്നു. സേവനത്തിലേക്ക് പ്രവേശിക്കുന്നതിനായി Yahoo നല്‍കിയിട്ടുള്ള ഇന്‍റര്‍ഫേസിലൂടെ അല്ലാതെ, മറ്റേതെങ്കിലും മാര്‍ഗം ഉപയോഗിച്ച് സേവനത്തിലേക്ക് പ്രവേശിക്കില്ലെന്നും ഞാന്‍ സമ്മതിക്കുന്നു.
(19) വാറന്‍റികളുടെ നിരാകരണവ്യവസ്ഥ
ഇനി പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ വ്യക്തമായി മനസിലാക്കുന്നു, അംഗീകരിക്കുന്നു
:
a. അപകടസാധ്യതകള്‍ പൂര്‍ണമായി മനസിലാക്കിയാണ് നിങ്ങള്‍ ഈ സേവനം ഉപയോഗപ്പെടുത്തുന്നത് അല്ലെങ്കില്‍ സേവനത്തിലേക്ക് പ്രവേശിക്കുന്നത്. “ഉള്ളതിന്‍ പടി”യും “ലഭ്യമായ രീതി”യിലുമാണ് ഈ സേവനം നല്‍കുന്നത്. വാണിജ്യപരത, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഉപയോഗിക്കുന്നതിനുള്ള അനുയോജ്യത, നിയമലംഘനം നടത്താതിരിക്കല്‍ തുടങ്ങിയവയുടെ സൂചിപ്പിക്കപ്പെട്ടിട്ടുള്ള വാറന്‍റികള്‍ ഉള്‍പ്പെടെ, എന്നാല്‍ അവയില്‍ മാത്രം പരിമിതപ്പെടുത്താതെ, വ്യക്തമായി പറഞ്ഞിട്ടുള്ളതോ സൂചിപ്പിക്കപ്പെട്ടിട്ടുള്ളതോ ആയ എല്ലാ വാറന്‍റികളും ഞങ്ങളും ഞങ്ങളുടെ ലൈസന്‍സര്‍മാരും വിതരണക്കാരും വെണ്ടര്‍മാരും പാരന്‍റും ഹോള്‍ഡിംഗും സബ്സിഡിയറിയും ബന്ധപ്പെട്ട കമ്പനികളും അഫിലിയേറ്റുകളും ഓഫീസര്‍മാരും ഏജന്‍റുകളും അല്ലെങ്കില്‍ ജീവനക്കാരും വ്യക്തമായി നിരാകരിക്കുന്നു.
b. Yahoo-വോ അതിന്‍റെ ലൈസന്‍സര്‍മാരോ വിതരണക്കാരോ വെണ്ടര്‍മാരോ പാരന്‍റോ ഹോള്‍ഡിംഗോ സബ്സിഡിയറിയോ ബന്ധപ്പെട്ട കമ്പനികളോ അഫിലിയേറ്റുകളോ ഓഫീസര്‍മാരോ ഏജന്‍റുകളോ ജീവനക്കാരോ ഇനി പറയുന്നതരത്തില്‍ ഒരു വാറന്‍റിയും തരുന്നില്ല
(i) നിങ്ങളുടെ ആവശ്യകതകളെല്ലാം ഈ സേവനം പൂര്‍ത്തീകരിക്കുമെന്ന്,
(ii) സേവനത്തില്‍ തടസമുണ്ടാകില്ലെനും സേവനം കാലികവും സുരക്ഷിതവും പിശകറ്റതും ആയിരിക്കുമെന്നും,
(iii) നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന അല്ലെങ്കില്‍ ഉപയോഗിക്കുന്ന ചാനല്‍ വഴി, ഏത് സമയത്തും അല്ലെങ്കില്‍ എല്ലാ സമയത്തും സേവനത്തിലേക്ക് പ്രവേശിക്കാമെന്ന്,
(iv) സേവനത്തിലുള്ള, സേവനത്തിലൂടെ വിതരണം ചെയ്യപ്പെടുന്ന, ലിങ്കുചെയ്യപ്പെടുന്ന, ഡൌണ്‍ലോഡ് ചെയ്യുന്ന, സേവനത്തിലേക്ക് പ്രവേശിച്ച് കാണുന്ന വിവരങ്ങളോ ഉള്ളടക്കമോ അല്ലെങ്കില്‍ പരസ്യങ്ങളോ (എല്ലാത്തിനെയും ചേര്‍ത്ത് “മെറ്റീരിയലുകള്‍” എന്ന് വിളിക്കുന്നു) അല്ലെങ്കില്‍ ഈ സേവനത്തിന്‍റെ ഉപയോഗത്തില്‍ നിന്ന് ലഭിച്ചേക്കാവുന്ന ഫലങ്ങളോ കൃത്യവും വിശ്വസിക്കത്തക്കതും ആണെന്ന്,
(v) ഈ സേവനത്തിലൂടെ അല്ലെങ്കില്‍ ഈ സേവനവുമായി ബന്ധപ്പെട്ട് ദൃശ്യമാക്കിയിരിക്കുന്നതോ നിങ്ങള്‍ വാങ്ങുന്നതോ നേടിയെടുക്കുന്നതോ ആയ ഉല്‍പന്നങ്ങളുടെയോ സേവനങ്ങളുടെയോ വിവരങ്ങളുടെയോ മറ്റ് ഇനങ്ങളുടെയോ (“ഉല്‍പന്നങ്ങള്‍”) ഗുണമേന്മ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്ന്
(vi) സോഫ്റ്റ്‌വെയറില്‍ കണ്ടെത്തപ്പെടുന്ന പിശകുകള്‍ പരിഹരിക്കപ്പെടുമെന്ന്.
c. നിങ്ങളുടെ വിവേചനാധികാരം അനുസരിച്ചും അപകടസാധ്യതകള്‍ പൂര്‍ണമായി മനസിലാക്കിയുമാണ് സേവനത്തിന്‍റെ ഉപയോഗത്തിലൂടെ നിങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന അല്ലെങ്കില്‍ മറ്റ് തരത്തില്‍ നേടിയെടുക്കുന്ന ഏതൊരു മെറ്റീരിയലും ഉപയോഗിക്കേണ്ടത്, ഡൌണ്‍ലോഡ് ചെയ്ത അത്തരത്തിലുള്ള മെറ്റീരിയല്‍ കാരണമായി കമ്പ്യൂട്ടറിനോ മൊബൈല്‍ ടെലിഫോണിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രവേശന ഉപാധിക്കോ എന്തെങ്കിലും നാശം ഉണ്ടാവുകയാണെങ്കിലോ ഡാറ്റാ നഷ്ടം ഉണ്ടാവുകയാണെങ്കിലോ ഉത്തരവാദിത്തം നിങ്ങളുടെ മാത്രം ആയിരിക്കും.
d. നിങ്ങളുടെ വിവേചനാധികാരം അനുസരിച്ചും അപകടസാധ്യതകള്‍ പൂര്‍ണമായി മനസിലാക്കിയുമാണ് എന്തെങ്കിലും മെറ്റീരിയല്‍ ഉപയോഗിക്കേണ്ടതും അതിനെ ആശ്രയിക്കേണ്ടതും. സേവനത്തിന്‍റെയോ മെറ്റീരിയലുകളുടെയോ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന എന്തെങ്കിലും പിശകോ ഉപേക്ഷയോ പരിഹരിക്കാനും മെച്ചപ്പെടുത്താനും ഉള്ള അവകാശം, ഞങ്ങളുടെ സ്വന്തം വിവേചനാധികാരം അനുസരിച്ചും യാതൊരു ബാധ്യത ഇല്ലാതെയും, ഞങ്ങളില്‍ നിക്ഷിപ്തമാണ്. “ഉള്ളതിന്‍ പടി” രീതിയിലാണ് ഞങ്ങള്‍ മെറ്റീരിയലുകള്‍ നല്‍കുന്നത് അല്ലെങ്കില്‍ ലഭ്യമാക്കുന്നത്, ഏതെങ്കിലും മെറ്റീരിയലുമായോ ഉല്‍പന്നവുമായോ ബന്ധപ്പെട്ട്, വാണിജ്യപരത, ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഉപയോഗിക്കുന്നതിനുള്ള അനുയോജ്യത തുടങ്ങിയവയുടെ എല്ലാ വാറന്‍റികളും ഞങ്ങള്‍ വ്യക്തമായി നിരാകരിക്കുന്നു.
e. Yahoo-വില്‍ നിന്നോ ലൈസന്‍സര്‍മാരില്‍ നിന്നോ വിതരണക്കാരില്‍ നിന്നോ വെണ്ടര്‍മാരില്‍ നിന്നോ പാരന്‍റില്‍ നിന്നോ ഹോള്‍ഡിംഗില്‍ നിന്നോ സബ്സിഡിയറിയില്‍ നിന്നോ ബന്ധപ്പെട്ട കമ്പനികളില്‍ നിന്നോ അഫിലിയേറ്റുകളില്‍ നിന്നോ ഓഫീസര്‍മാരില്‍ നിന്നോ ഏജന്‍റുകളില്‍ നിന്നോ അല്ലെങ്കില്‍ സേവനത്തിലൂടെയോ സേവനത്തില്‍ നിന്നോ നിങ്ങള്‍ നേടിയെടുക്കുന്ന, വാമൊഴിയായുള്ളതോ രേഖാമൂലമായുള്ളതോ ആയ ഒരു ഉപദേശവും അല്ലെങ്കില്‍ വിവരവും, ടിഒഎസില്‍ വ്യക്തമായി പറയാത്ത പക്ഷം, നിങ്ങള്‍ക്ക് വാറന്‍റിയൊന്നും നല്‍കില്ല.
(20) ബാധ്യതയുടെ പരിമിതി
താഴെ പറയുന്നവയില്‍ നിന്നുണ്ടാകുന്ന, ലാഭം, ഗുഡ്‌വില്‍, ഉപയോഗം, ഡാറ്റ എന്നിവയുടെ നഷ്ടം അല്ലെങ്കില്‍ തൊട്ടറിയാന്‍ കഴിയാത്ത നഷ്ടങ്ങള്‍ (അത്തരം നാശനഷ്ടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെ പറ്റി ഞങ്ങളും ഞങ്ങളുടെ ലൈസന്‍സര്‍മാരും വിതരണക്കാരും വെണ്ടര്‍മാരും പാരന്‍റും ഹോള്‍ഡിംഗും സബ്സിഡിയറിയും ബന്ധപ്പെട്ട കമ്പനികളും അഫിലിയേറ്റുകളും ഓഫീസര്‍മാരും ഏജന്‍റുകളും അല്ലെങ്കില്‍ ജീവനക്കാരും ഉപദേശിച്ചിട്ടുണ്ടെങ്കില്‍ പോലും) എന്നിവ ഉള്‍പ്പെടെ, എന്നാല്‍ ഇവയില്‍ മാത്രം പരിമിതപ്പെടുത്താതെ, നേരിട്ടുള്ളതോ പരോക്ഷമായതോ സന്ദര്‍ഭവശാല്‍ സംഭവിക്കുന്നതോ പ്രത്യേകമായതോ അനന്തരഫലമായി ഉണ്ടാകുന്നതോ ശിക്ഷാര്‍ഹമായതോ ആയ നാശനഷ്ടങ്ങള്‍ക്ക് ഞങ്ങളും ഞങ്ങളുടെ ലൈസന്‍സര്‍മാരും വിതരണക്കാരും വെണ്ടര്‍മാരും പാരന്‍റും ഹോള്‍ഡിംഗും സബ്സിഡിയറിയും ബന്ധപ്പെട്ട കമ്പനികളും അഫിലിയേറ്റുകളും ഓഫീസര്‍മാരും ഏജന്‍റുകളും അല്ലെങ്കില്‍ ജീവനക്കാരും ബാധ്യത ഏറ്റെടുക്കില്ലെന്ന് നിങ്ങള്‍ വ്യക്തമായും മനസിലാക്കുന്നു, സമ്മതിക്കുന്നു:
(i) സേവനം, മെറ്റീരിയലുകള്‍, ഉല്‍പന്നങ്ങള്;
(ii) സേവനത്തിന്‍റെ ഉപയോഗം അല്ലെങ്കില്‍ സേവനം ഉപയോഗിക്കാന്‍ കഴിയായ്ക;;
(iii) സേവനത്തിലൂടെയോ സേവനത്തില്‍ നിന്നോ വാങ്ങിയ അല്ലെങ്കില്‍ നേടിയെടുത്ത എന്തെങ്കിലും സാധനങ്ങള്‍, ഡാറ്റ വിവരം അല്ലെങ്കില്‍ സേവനങ്ങള്‍ അല്ലെങ്കില്‍ സ്വീകരിച്ച സന്ദേശങ്ങള്‍ അല്ലെങ്കില്‍ എന്‍ററു ചെയ്ത ട്രാന്‍സാക്ഷനുകള്‍ എന്നിവ കാരണം പകരം സാധനങ്ങളും സേവനങ്ങളും കരസ്ഥമാക്കുന്നതിനുള്ള തുക;
(iv)നിങ്ങളുടെ കൈമാറ്റങ്ങളിലേക്കോ ഡാറ്റയിലേക്കോ അനധികൃതമായ പ്രവേശനം അല്ലെങ്കില്‍ നിങ്ങളുടെ കൈമാറ്റങ്ങളോ ഡാറ്റയോ അനധികൃതമായി രൂപാന്തരപ്പെടുത്തല്;
(v) സേവനത്തിലെ ഏതെങ്കിലും മൂന്നാം കക്ഷിയുടെ പ്രസ്താവനകള്‍ അല്ലെങ്കില്‍ പെരുമാറ്റം;
(vi) സേവനം ഉപയോഗിച്ചുകൊണ്ട് ഉപേക്ഷിച്ച എന്തെങ്കിലും സാധനങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ അല്ലെങ്കില്‍ അയച്ചതോ സ്വീകരിച്ചതോ ആയ സന്ദേശങ്ങള്‍; അല്ലെങ്കില്‍
(vii) സേവനം, മെറ്റീരിയലുകള്‍ അല്ലെങ്കില്‍ ഉല്‍പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാര്യങ്ങള്.
(21) ഒഴിവാക്കലുകളും പരിമിതികളും
നിരാകരണവ്യവസ്ഥയും ബാധ്യതയുടെ ഒഴിവാക്കലുകളും പ്രതിപാദിച്ചിട്ടുള്ള 17, 18 വിഭാഗങ്ങളില്‍, അപകടസാധ്യതയുമായി ബന്ധപ്പെട്ടുള്ള പരിഗണനയുടെ, നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ മൂല്യം, ലഭ്യത, ഇന്‍ഷൂറന്‍സ് തുക എന്നിവ ഉള്‍പ്പെടെ, എന്നാല്‍ ഇവയില്‍ മാത്രം പരിമിതപ്പെടുത്താതെ, പ്രസക്തമായ എല്ലാ ഘടകങ്ങളും കണക്കില്‍ എടുത്തുകൊണ്ട്, നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഇടയിലുള്ള കരാറിന്‍റെ അപകടസാധ്യതകളും പ്രയോജനങ്ങളും പരാമര്‍ശിക്കാനായി, ന്യായവും ഉചിതവുമായ ഇടം നീക്കിവച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ അംഗീകരിക്കുന്നു. ബാധകമായ നിയമം അനുവദിക്കുന്ന പരിധിയുടെ അങ്ങേയറ്റം വരെ, നിരാകരണവ്യവസ്ഥയും പരിമിതികളും നടപ്പാക്കുമെന്ന് നിങ്ങള്‍ സമ്മതിക്കുകയും ചെയ്യുന്നു.
(22)സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായുള്ള പ്രത്യേക താക്കീതുകള്‍
എന്തെങ്കിലും സേവനങ്ങള്‍ സൃഷ്ടിക്കണമെങ്കിലോ അല്ലെങ്കില്‍ അവയില്‍ ചേരണമെങ്കിലോ സേവനത്തില്‍ നിന്ന് കമ്പനികളെ പറ്റിയുള്ള എന്തെങ്കിലും വാര്‍ത്തകള്‍, സന്ദേശങ്ങള്‍, അലര്‍ട്ടുകള്‍ അല്ലെങ്കില്‍ മറ്റുള്ള വിവരങ്ങള്‍, സ്റ്റോക്ക് ക്വോട്ടുകള്‍, ഇന്‍വെസ്റ്റ്‌മെന്‍റ്സ്, അല്ലെങ്കില്‍ സെക്യൂരിറ്റീസ് എന്നിവ സ്വീകരിക്കണമെങ്കിലോ അല്ലെങ്കില്‍ അവയ്ക്കായി അപേക്ഷിക്കണമെങ്കിലോ മുകളിലുള്ള 19, 20 വിഭാഗങ്ങള്‍ വീണ്ടും വായിക്കുക. അവ ദ്വിവിധമായാണ് നിങ്ങള്‍ക്ക് പ്രയോജനപ്പെടുക. കൂടുതലായി, പ്രത്യേകിച്ചും ഇത്തരത്തിലുള്ള വിവരങ്ങള്‍ക്ക് “നിക്ഷേപകര്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ട്” എന്ന മുന്നറിയിപ്പ് ഓര്‍മിക്കുക. വിവരം നല്‍കുക എന്ന ഉദ്ദേശ്യത്തിന് മാത്രമുള്ളതാണ് ഈ സേവനം, ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉള്ളടക്കം ഒരിക്കലും ട്രേഡിംഗ് അല്ലെങ്കില്‍ ഇന്‍വെസ്റ്റിംഗ് ഉദ്ദേശ്യങ്ങള്‍ക്കായി ലക്‌ഷ്യമിട്ടിട്ടുള്ളതല്ല. ഈ സേവനത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന അല്ലെങ്കില്‍ ലഭ്യമാക്കിയിട്ടുള്ള എന്തെങ്കിലും വിവരങ്ങളുടെ കൃത്യത, ഉപയോഗ യോഗ്യത അല്ലെങ്കില്‍ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട് Yahoo!-വിനോ അതിന്‍റെ ലൈസന്‍സര്‍മാര്‍ക്കോ ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കില്ല, അത്തരം വിവരങ്ങള്‍ ആശ്രയിച്ചുകൊണ്ട് ആരെങ്കിലും ചെയ്യുന്ന എന്തെങ്കിലും ട്രേഡിംഗിനും ഇന്‍വെസ്റ്റ്‌മെന്‍റിനും ഇവര്‍ക്ക് ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടായിരിക്കുന്നതുമല്ല.
(23) മൂന്നാം കക്ഷി അനുഭവാവകാശികള്‍ ആരുമില്ല
ഈ ടിഒഎസില്‍ വ്യക്തമായി നല്‍കിയിട്ടില്ലാത്ത പക്ഷം, ഈ കരാറില്‍ ഒരു മൂന്നാം കക്ഷി അനുഭവാവകാശികളും ഉണ്ടായിരിക്കുന്നതല്ല എന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
(24) അറിയിപ്പ്
ഇ-മെയില്‍ വഴിയോ സാധാരണ മെയില്‍ വഴിയോ അറിയിപ്പുകള്‍ നിങ്ങള്‍ക്ക് നല്‍കപ്പെട്ടേക്കാം. ടിഒഎസിലേക്കോ മറ്റേതെങ്കിലും കാര്യങ്ങളിലേക്കോ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുക വഴിയോ സേവനത്തിലുള്ള അറിയിപ്പുകളിലേക്കുള്ള ലിങ്കുകള്‍ വഴിയോ സേവനം നിങ്ങളെ അറിയിച്ചേക്കാം. ഇ-മെയില്‍ വഴിയോ സാധാരണ മെയില്‍ വഴിയോ ഉള്ള അത്തരം അറിയിപ്പുകളിലും പ്രദര്‍ശിപ്പിച്ചിട്ടുള്ള അത്തരം അറിയിപ്പുകളിലും അല്ലെങ്കില്‍ സേവനത്തിലുള്ള അറിയിപ്പുകളിലേക്കുള്ള ലിങ്കുകളിലും അവയില്‍ അടങ്ങിയിട്ടുള്ള കാര്യങ്ങളെ പറ്റിയുള്ള മതിയായതും തൃപ്തികരവുമായ അറിയിപ്പ് ഉണ്ടാകുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
(25) വ്യാപാരമുദ്രയെ പറ്റിയുള്ള വിവരം
Yahoo!–വിന്‍റെ എല്ലാ വ്യാപാരമുദ്രകളും, വ്യാപാര നാമങ്ങളും, സേവന മുദ്രകളും, മറ്റ് Yahoo! ലോഗോകളും ബ്രാന്‍റ് സവിശേഷതകളും, ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും നാമങ്ങളും Yahoo! Inc.–ന്‍റെ (Yahoo! മുദ്രകള്‍) വ്യാപാരമുദ്രകളും പ്രോപ്പര്‍ട്ടിയും ആണെന്ന് നിങ്ങള്‍ സമ്മതിക്കുന്നു. Yahoo!-വിന്‍റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ, Yahoo! മുദ്രകള്‍ ഏതെങ്കിലും തരത്തില്‍ പ്രദര്‍ശിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യില്ല എന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
(26) പകര്‍പ്പവകാശവുമായി അല്ലെങ്കില്‍ ബൌദ്ധികസ്വത്തുമായി ബന്ധപ്പെട്ട നിയമലംഘനത്തില്‍ നഷ്ടപരിഹാരം നേടിയെടുക്കുന്നതിനായുള്ള അറിയിപ്പും നടപടിക്രമവും
മറ്റുള്ളവരുടെ ബൌദ്ധികസ്വത്തിനെ Yahoo ബഹുമാനിക്കുന്നു, ഞങ്ങളുടെ ഉപയോക്താക്കളും അതുതന്നെ ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. പകര്‍പ്പവകാശ ലംഘനം ഉണ്ടാകുന്ന തരത്തില്‍ നിങ്ങളുടെ വര്‍ക്ക് മറ്റാരെങ്കിലും പകര്‍ത്തിയിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ Yahoo-വിന്‍റെ കോപ്പീറൈറ്റ് ഏജന്‍റിന് ഇനി പറയുന്ന വിവരങ്ങള്‍ നല്‍കുക:
• പകര്‍പ്പവകാശമുള്ള വര്‍ക്കിന്‍റെ ഉടമയുടെ പേരില്‍ നടപടികളെടുക്കാന്‍ നിയമാധികാരമുള്ള വ്യക്തിയുടെ ഇലക്‌ട്രോണിക്ക് ഒപ്പ് അല്ലെങ്കില്‍ സാധാരണ കയ്യൊപ്പ്
• ലംഘിക്കപ്പെട്ടു എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന പകര്‍പ്പവകാശമുള്ള വര്‍ക്കിന്‍റെ വിവരണം;
• നിങ്ങളുടെ അവകാശവാദം സാധൂകരിക്കുന്ന തരത്തില്‍, സൈറ്റില്‍ എവിടെയാണ് ലംഘനം കാണപ്പെടുന്നത് എന്നതിന്‍റെ വിവരണം;
• നിങ്ങളുടെ വിലാസവും ടെലിഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും;
• വര്‍ക്കിന്‍റെ തര്‍ക്കവിധേയമായ ഉപയോഗത്തിന് പകര്‍പ്പവകാശ ഉടമയോ അയാളുടെ ഏജന്‍റോ അല്ലെങ്കില്‍ നിയമമോ അംഗീകാരം കൊടുത്തിട്ടില്ല എന്ന് നിങ്ങള്‍ ഉത്തമ ബോധ്യത്തില്‍ വിശ്വസിക്കുന്നതായി ഒരു പ്രസ്താവന
• നിങ്ങളുടെ നിരീക്ഷണത്തില്‍ മുകളിലെ വിവരം കൃത്യമാണെന്നും നിങ്ങള്‍ പകര്‍പ്പാവകാശ ഉടമ ആണെന്നും അല്ലെങ്കില്‍ പകര്‍പ്പവകാശ ഉടമയുടെ പേരില്‍ നടപടികളെടുക്കാന്‍ നിയമാധികാരമുള്ള ആളാണെന്നും, സത്യവാങ്മൂലം നല്‍കുന്ന പ്രസ്താവന
പകര്‍പ്പാവകാശ ലംഘനങ്ങള്‍ക്കായി നിങ്ങള്‍ സമീപിക്കേണ്ട Yahoo!-വിന്‍റെ കോപ്പീറൈറ്റ് ഏജന്‍റിന്‍റെ വിലാസം:
തപാല്‍ വഴി
:
Copyright Agent
Yahoo India Pvt Ltd
Unit No. 1261, 6th floor,
Building No.12, Solitaire Corporate Park,
No. 167, Guru Hargovindji Marg,
(Andheri-Ghatkopar Link Road),
Andheri (East), Mumbai - 400 093
India
ഫോണ്‍: +91 22 3308 9600
ഫാക്സ്: +91 22 3308 9700
(27) മൂന്നാം കക്ഷികളുടെ അവകാശങ്ങള്‍
ഞങ്ങളുടെ ലൈസന്‍സര്‍മാരും വിതരണക്കാരും വെണ്ടര്‍മാരും പാരന്‍റും ഹോള്‍ഡിംഗും സബ്സിഡിയറിയും ബന്ധപ്പെട്ട കമ്പനികളും അഫിലിയേറ്റുകളും ഓഫീസര്‍മാരും ഏജന്‍റുകളും അല്ലെങ്കില്‍ ജീവനക്കാരും, ബാധകമാകുന്ന ഇടത്തിലെല്ലാം, വിഭാഗങ്ങള്‍ 6, 9, 17, 18, 19 എന്നിവയിലെ മൂന്നാം കക്ഷി അനുഭവാവകാശികള്‍ ആയിരിക്കുമെന്ന് നിങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ കോ-ബ്രാന്‍ഡര്‍മാരും മറ്റ് പങ്കാളികളും വിഭാഗം 9-ലെ മൂന്നാം കക്ഷി അനുഭവാവകാശികള്‍ ആയിരിക്കുമെന്ന് നിങ്ങള്‍ അംഗീകരിക്കുന്നു. ഞങ്ങളുടെ ലൈസന്‍സര്‍മാരും വിതരണക്കാരും വെണ്ടര്‍മാരും പാരന്‍റും ഹോള്‍ഡിംഗും സബ്സിഡിയറിയും ബന്ധപ്പെട്ട കമ്പനികളും അഫിലിയേറ്റുകളും ഓഫീസര്‍മാരും ഏജന്‍റുകളും അല്ലെങ്കില്‍ ജീവനക്കാരും ഞങ്ങളുടെ കോ-ബ്രാന്‍ഡര്‍മാരും മറ്റ് പങ്കാളികളും, മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ പ്രതിപാദിച്ചിരിക്കുന്ന അല്ലെങ്കില്‍ അവലോകനം ചെയ്തിരിക്കുന്ന പരിധിയോളവും രീതിയിലും, എന്നാല്‍ പരിധിയും രീതിയും മറികടക്കാതെ, ബാധകമാകുന്നിടത്തെല്ലാം 6, 9, 17, 18, 19 എന്നീ വിഭാഗങ്ങളിലെ വകുപ്പുകള്‍ ഓരോരുത്തരുടെയും സ്വന്തം അവകാശത്തില്‍ വെവ്വേറെയായി നിര്‍ബന്ധപൂര്‍വം നടപ്പില്‍ വരുത്തുമെന്ന് നിങ്ങള്‍ സമ്മതിക്കുന്നു.
(28) പൊതുവായ വിവരം
സമ്പൂര്‍ണ കരാര്. നിങ്ങളും Yahoo-വും തമ്മിലുള്ള സമ്പൂര്‍ണ കരാര്‍ ടിഒഎസില്‍ ഉള്‍ക്കൊള്ളുന്നു, അത് നിങ്ങളും ഞങ്ങളും തമ്മിലുള്ള എന്തെങ്കിലും മുന്‍ ധാരണകളും കരാറുകളും, രണ്ട് കക്ഷികളും തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും മുമ്പ് ഉണ്ടായിട്ടുള്ള പ്രസ്താവനകളും അല്ലെങ്കില്‍ പ്രാതിനിധ്യങ്ങളും അസാധുവാക്കിക്കൊണ്ട്, ഈ കരാറായിരിക്കും നിങ്ങള്‍ സേവനം ഉപയോഗിക്കുന്നത് നിയന്ത്രിക്കുക. ഞങ്ങളുടെ ലൈസന്‍സര്‍മാരും വിതരണക്കാരും വെണ്ടര്‍മാരും പാരന്‍റും ഹോള്‍ഡിംഗും സബ്സിഡിയറിയും ബന്ധപ്പെട്ട കമ്പനികളും മറ്റ് അഫിലിയേറ്റുകളും അല്ലെങ്കില്‍ മറ്റ് മൂന്നാം കക്ഷികളും നിങ്ങള്‍ക്ക് നല്‍കിയേക്കാവുന്ന, എന്നാല്‍ സേവനത്തിന്‍റെ ഭാഗമായി യുക്തിസഹമായ രീതിയില്‍ കണക്കാക്കാനാകാത്ത ഏതെങ്കിലും അഫിലിയേറ്റ് സേവനങ്ങള്‍ക്കോ മൂന്നാം കക്ഷി ഉള്ളടക്കത്തിനോ മൂന്നാം കക്ഷി സോഫ്റ്റ്‌വെയറിനോ ഈ ടിഒഎസ് ബാധകമല്ല, ഇവയ്ക്ക് മൂന്നാം കക്ഷി തന്നെ നിര്‍ദ്ദേശിച്ചിട്ടുള്ള അനുബന്ധ വ്യവസ്ഥകളും നിബന്ധനകളും ആയിരിക്കും ബാധകമാവുക. അഫിലിയേറ്റ് സേവനങ്ങളോ മൂന്നാം കക്ഷി ഉള്ളടക്കമോ മൂന്നാം കക്ഷി സോഫ്റ്റ്‌വെയറോ നിങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ അനുബന്ധ വ്യവസ്ഥകളും നിബന്ധനകളും നിങ്ങള്‍ അനുസരിക്കേണ്ടതായി വന്നേക്കാം.
നിയന്ത്രിക്കുന്ന നിയമവും അധികാരപരിധിയും. നിയമ വ്യവസ്ഥകളിലെ തര്‍ക്കങ്ങള്‍ കണക്കിലെടുക്കാതെ, ടിഒഎസും, നിങ്ങളും Yahoo-വിനും തമ്മിലുള്ള ബന്ധവും, ഇന്ത്യന്‍ റിപ്പബ്ലിക്കിലെ നിയമങ്ങളായിരിക്കും നിയന്ത്രിക്കുക. ഇന്ത്യയിലെ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന കോടതികളുടെ മാത്രം പ്രത്യേകമായ അധികാരപരിധിക്ക് കീഴ്പ്പെട്ട് കൊള്ളാമെന്ന് നിങ്ങളും Yahoo-വും സമ്മതിക്കുന്നു.
വ്യവസ്ഥകളുടെ ഒഴിവുകഴിവും വിഭാജ്യതയും. ടിഒഎസില്‍ പറഞ്ഞിട്ടുള്ള എന്തെങ്കിലും അവകാശമോ നിയമവകുപ്പോ പ്രയോഗിക്കുന്നതിലോ നടപ്പില്‍ വരുത്തുന്നതിലോ Yahoo!-വിന് സംഭവിക്കുന്ന പരാജയം അത്തരം അവകാശത്തിന്‍റെയോ നിയമവകുപ്പിന്‍റെയോ ഒഴിവുകഴിവ് ഉള്‍ക്കൊള്ളുന്നില്ല. ടിഒഎസിന്‍റെ ഏതെങ്കിലും നിയമവകുപ്പ് അസാധുവാണെന്ന് നിയമാധികാരമുള്ള ഒരു കോടതി കണ്ടെത്തുന്ന സാഹചര്യം ഉണ്ടായാലും, ആ നിയമവകുപ്പില്‍ പറയുന്ന കക്ഷികളുടെ ഉദ്ദേശ്യങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന തരത്തില്‍ കോടതി പ്രയത്നിക്കുമെന്നും ടിഒസിലുള്ള മറ്റ് നിയമവകുപ്പുകള്‍ അപ്പോഴും പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്നും കക്ഷികള്‍ സമ്മതിക്കുന്നു.
മരണശേഷം അവകാശമില്ല, കൈമാറാനും ആകില്ല. Yahoo! അക്കൌണ്ട് കൈമാറാനാകില്ലെന്നും നിങ്ങളുടെ Yahoo! ഐഡിയിലോ നിങ്ങളുടെ അക്കൌണ്ടിനുള്ളിലെ ഉള്ളടക്കങ്ങളിലോ ഉള്ള നിങ്ങളുടെ എന്ത് അവകാശവും നിങ്ങളുടെ മരണത്തോട് അവസാനിക്കുമെന്നും നിങ്ങള്‍ സമ്മതിക്കുന്നു. മരണ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ഞങ്ങള്‍ക്ക് ലഭിച്ചയുടന്‍ നിങ്ങളുടെ അക്കൌണ്ട് നിര്‍ത്തലാക്കപ്പെടും, തുടര്‍ന്ന് അതിലുള്ള ഉള്ളടക്കങ്ങളെല്ലാം ശാശ്വതമായി ഇല്ലാതാക്കപ്പെടും.
പരിമിതികളുടെ നിയമശാസന. രാജ്യത്തെ നിയമശാസനയോ നിയമമോ എന്തുതന്നെ ആയാലും, സേവനത്തിന്‍റെയോ ടിഒഎസിന്‍റെയോ ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന എന്ത് അവകാശവാദവും അല്ലെങ്കില്‍ നടപടിയുടെ കാരണവും, അത്തരം അവകാശവാദവും അല്ലെങ്കില്‍ നടപടിയുടെ കാരണവും ഉയര്‍ന്നുവന്നതിന് ഒരു (1) വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്, അല്ലെങ്കില്‍ അവ എന്നന്നേക്കുമായി തടയപ്പെടും.
ടിഒഎസില്‍ ശീര്‍ഷക വിഭാഗങ്ങള്‍ സൌകര്യത്തിന് മാത്രമായിട്ടുള്ളതാണ്, ഇതിന് നിയമപരമായോ കരാര്‍പരമായോ യാതൊരു പ്രസക്തിയും ഇല്ല.
(29) നിയമലംഘനങ്ങള്‍
ടിഒഎസിന്‍റെ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ഞങ്ങളുടെ
കസ്റ്റമര്‍ കെയര് ഗ്രൂപ്പിനോട് ദയവായി റിപ്പോര്‍ട്ട് ചെയ്യുക.