Yahoo! ഉല്‍പന്നങ്ങളും സേവനങ്ങളും നിങ്ങള്‍ മുമ്പ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ, Yahoo! ശേഖരിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തിഗത വിവരങ്ങള്‍ Yahoo! എങ്ങനെ ഉപയോഗിക്കുമെന്നതിനെ പറ്റി ഈ നയം പ്രതിപാദിക്കുന്നു. നിങ്ങളെ വ്യക്തിപരമായി തിരിച്ചറിയുന്ന നിങ്ങളുടെ പേര്, വിലാസം, ഇമെയില്‍ വിലാസം അല്ലെങ്കില്‍ ഫോണ്‍ നമ്പര്‍ തുടങ്ങി, മറ്റുതരത്തില്‍ പൊതുവായി ലഭ്യമല്ലാത്ത, വിവരങ്ങളാണ് വ്യക്തിപര വിവരങ്ങളായി പരിഗണിക്കപ്പെടുന്നത്.
Yahoo!-വിന്‍റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഇല്ലാത്ത കമ്പനികളുടെ അല്ലെങ്കില്‍ Yahoo! ജോലിക്ക് വയ്ക്കാത്തതോ മാനേജുചെയ്യാത്തതോ ആയ ആളുകളുടെ പെരുമാറ്റ സമ്പ്രദായങ്ങള്‍ക്ക് ഈ നയം ബാധകമാവുകയില്ല. കൂടുതലായി, Yahoo! ഏറ്റെടുക്കുന്ന ചില കമ്പനികള്‍ക്ക് മുമ്പുതന്നെ നിലനില്‍ക്കുന്ന സ്വകാര്യതാ നയങ്ങള്‍ ഉണ്ടായേക്കാം, ഈ നയങ്ങള്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ക്കായുള്ള ഞങ്ങളുടെ പേജില്‍ കാണാം.
Yahoo!-വുമൊത്ത് രജിസ്റ്റര്‍ ചെയ്യുമ്പോഴോ, നിങ്ങള്‍ Yahoo! ഉല്‍പന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കുമ്പോഴോ നിങ്ങള്‍ Yahoo! പേജുകളോ Yahoo!-വിന്‍റെ ചില പങ്കാളികളുടെ പേജുകളോ സന്ദര്‍ശിക്കുമ്പോഴോ നിങ്ങള്‍ പ്രൊമോഷനുകളിലേക്കോ സ്വീപ്പ്‌സ്റ്റേക്കുകളിലേക്കോ പ്രവേശിക്കുമ്പോഴോ Yahoo! വ്യക്തിപര വിവരങ്ങള്‍ ശേഖരിക്കുന്നു. നിങ്ങളെ പറ്റി കയ്യിലുള്ള വിവരങ്ങളും ബിസിനസ് പങ്കാളികളില്‍ നിന്നോ മറ്റ് കമ്പനികളില്‍ നിന്നോ നേടിയെടുക്കുന്ന വിവരങ്ങളും Yahoo! സംയോജിപ്പിച്ചേക്കാം.
ഞങ്ങളുമൊത്ത് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പേര്, ഇമെയില്‍ വിലാസം, ജനന തീയതി, ലിംഗഭേദം, തപാല്‍ കോഡ്, ജോലി, വ്യവസായമേഖല, വ്യക്തിപര താല്‍പര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഞങ്ങള്‍ ചോദിക്കും. ചില ഫിനാന്‍ഷ്യല്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി, അവ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെങ്കില്‍, നിങ്ങളുടെ വിലാസവും നിങ്ങളുടെ സ്വത്തുക്കളെ പറ്റിയുള്ള വിവരങ്ങളും ഞങ്ങള്‍ ചോദിച്ചേക്കാം. നിങ്ങള്‍ Yahoo!-വുമൊത്ത് രജിസ്റ്റര്‍ ചെയ്യുമ്പോഴും ഞങ്ങളുടെ സേവനങ്ങളിലേക്ക് പ്രവേശിക്കുമ്പോഴും ഞങ്ങള്‍ക്ക് നിങ്ങള്‍ അജ്ഞാതനായ ഒരാളല്ല.
ഫിനാന്‍ഷ്യല്‍ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും, അവ വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെങ്കില്‍, ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെ, ഞങ്ങളുമൊത്തും ഞങ്ങളുടെ ചില ബിസിനസ് പങ്കാളികളുമൊത്തും നിങ്ങള്‍ നടത്തുന്ന ട്രാന്‍സാക്ഷനുകളെ പറ്റിയുള്ള വിവരങ്ങള്‍ Yahoo! ശേഖരിക്കുന്നു.
നിങ്ങളുടെ IP വിലാസവും Yahoo! കുക്കി വിവരങ്ങള്‍, സോഫ്റ്റ്‌വെയര്‍ - ഹാര്‍ഡ്‌വെയര്‍ ആട്രിബ്യൂട്ടുകള്‍, നിങ്ങള്‍ ആവശ്യപ്പെടുന്ന പേജ് എന്നിവ ഉള്‍പ്പെടെ, നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും ബ്രൌസറില്‍ നിന്നുമുള്ള വിവരങ്ങള്‍ Yahoo! സ്വപ്രേരിതമായി സ്വീകരിക്കുന്നു, രേഖപ്പെടുത്തുന്നു.
കൂടുതലായി, നിങ്ങള്‍ Yahoo!-വിന്‍റെ സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളില്‍ ചിലത് പൊതുവായി പരസ്യപ്പെടുത്താന്‍ നിങ്ങള്‍ തിരഞ്ഞെടുത്തേക്കാം. പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ നിങ്ങള്‍ ഓണ്‍ലൈനില്‍ വ്യക്തിഗത വിവരങ്ങള്‍ പോസ്റ്റുചെയ്യുന്നുണ്ടെങ്കില്‍,നിങ്ങള്‍ ആവശ്യപ്പെടാത്ത സന്ദേശങ്ങള്‍ മറ്റ് കക്ഷികളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ചേക്കാം, അത്തരം വിവരങ്ങളുടെ ഉപയോഗത്തിനും ദുരുപയോഗത്തിനും Yahoo!-വിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
ഇനിപ്പറയുന്ന പൊതുവായ ഉദ്ദേശ്യങ്ങള്‍ക്കായി Yahoo! വിവരങ്ങള്‍ ഉപയോഗിക്കുന്നു: നിങ്ങള്‍ കാണുന്ന പരസ്യവും ഉള്ളടക്കവും ഇച്ഛാനുസൃതമാക്കാന്‍, ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ആയുള്ള നിങ്ങളുടെ അപേക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍, ഞങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍, നിങ്ങളുമായി ബന്ധപ്പെടാന്‍, ഗവേഷണം നടത്താന്‍, ഉള്ളിലും പുറത്തുമുള്ള ക്ലയിന്‍റുകള്‍ക്ക് അജ്ഞാതമായ റിപ്പോര്‍ട്ടിംഗ് നല്‍കാന്‍. നിങ്ങള്‍ പ്രവേശിക്കുന്ന അല്ലെങ്കില്‍ നിങ്ങള്‍ക്കായി പരസ്യം ചെയ്യുന്ന പരസ്യത്തിന്‍റെയോ ഉള്ളടക്കത്തിന്‍റെയോ ഉല്‍പന്നങ്ങളുടെയോ സേവനങ്ങളുടെയോ കൃത്യത, പൂര്‍ണത, സത്യസന്ധത അല്ലെങ്കില്‍ വിശ്വാസ്യയോഗ്യത എന്നിവയ്ക്ക് Yahoo!-വിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല, ഇവയില്‍ നിന്ന് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കോ നാശങ്ങള്‍ക്കോ Yahoo!-വിന് യാതൊരു വിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല.
സവിശേഷ ഓഫറുകളുമായോ മാര്‍ക്കറ്റിംഗ് ഉദ്ദേശ്യങ്ങളുമായോ ബന്ധപ്പെട്ട്, മുതിര്‍ന്നവരുടെ അനുമതി ഇല്ലാതെ, 13 വയസിന് താഴെയുള്ള വ്യക്തികളുമായി Yahoo! ബന്ധപ്പെടില്ല.
നല്‍കിയിട്ടുള്ള പ്രവൃത്തിയിലോ പ്രൊമോഷനിലോ പങ്കെടുക്കാനുള്ള നിബന്ധനയായി, 13 വയസിന് താഴെയുള്ളവരോട്, പങ്കെടുക്കാന്‍ ന്യായമായി വേണ്ടുന്നതിനേക്കാള്‍ അധികം വ്യക്തിഗത വിവരങ്ങള്‍ Yahoo! ചോദിക്കില്ല.
ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ അല്ലെങ്കില്‍ നിങ്ങളുടെ അനുമതി ഉണ്ടെങ്കില്‍, നിങ്ങള്‍ അപേക്ഷിച്ചിട്ടുള്ള ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ നല്‍കുന്നതിന് ഒഴികെ, വ്യക്തിഗത വിവരങ്ങള്‍ മറ്റ് ആളുകള്‍ക്കോ അഫിലിയേറ്റ് ചെയ്തിട്ടില്ലാത്ത കമ്പനികള്‍ക്കോ Yahoo! വാടകയ്ക്ക് നല്‍കുകയോ വില്‍ക്കുകയോ അവരുമായി പങ്കുവയ്ക്കുകയോ ചെയ്യില്ല:
വ്യക്തിഗത വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി, ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന പരസ്യങ്ങള്‍ Yahoo! കാണിക്കുന്നു. ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന പരസ്യങ്ങളുമായി ആശയവിനിമയം നടത്തുകയും അവ കാണുകയും അവയില്‍ ക്ലിക്കുചെയ്യുകയും ചെയ്യുന്ന ആളുകള്‍ ടാര്‍ഗറ്റിംഗ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് പരസ്യദാതാക്കള്‍ (ആഡ് സെര്‍വിംഗ് കമ്പനികള്‍ ഉള്‍പ്പെടെ) ഊഹിക്കാം – ഉദാഹരണത്തിന്, ഒരു പ്രത്യേക ഭൂവിഭാഗത്തില്‍ നിന്നുള്ള 18 തൊട്ട് 24 വയസ് വരെയുള്ള സ്ത്രീകള്‍.
വ്യത്യസ്ത വ്യവസായിക മേഖലകളില്‍ നിന്നും ബിസിനസ് വിഭാഗങ്ങളില്‍ നിന്നും ഉള്ള വെണ്ടര്‍മാര്‍, പങ്കാളികള്‍, പരസ്യദാതാക്കള്‍, മറ്റ് സേവന ദാതാക്കള്‍ എന്നിവരുമൊത്ത് Yahoo! പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ അപേക്ഷിക്കുന്ന ഉല്‍പന്നങ്ങളുടെയോ സേവനങ്ങളുടെയോ ദാതാക്കളെ പറ്റിയ കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി ഞങ്ങളുടെ വിശദമായ റഫറന്‍സ് ലിങ്കുകള്‍ വായിക്കുക.
Yahoo! നിങ്ങളുടെ കമ്പ്യൂട്ടറില്‍ Yahoo! കുക്കികള്‍ സ്ഥാപിക്കാം.
ഞങ്ങളുടെ ചില പേജുകളില്‍ പരസ്യം കാണിക്കുന്ന മറ്റ് കമ്പനികളെ, നിങ്ങളുടെ കമ്പ്യൂട്ടറില്‍ അവരുടെ കുക്കികള്‍ സ്ഥാപിക്കാനും അവയിലേക്ക് പ്രവേശിക്കാനും, Yahoo! അനുവദിക്കുന്നു. ഈ സ്വകാര്യതാ നയത്തിന്‍റെ അടിസ്ഥാനത്തിലല്ല, പകരം അവരുടെ സ്വന്തം സ്വകാര്യതാ നയങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും മറ്റ് കമ്പനികള്‍ അവരുടെ കുക്കികള്‍ ഉപയോഗിക്കുക. പരസ്യദാതാക്കള്‍ക്കോ മറ്റ് കമ്പനികള്‍ക്കോ Yahoo!-വിന്‍റെ കുക്കികളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ഞങ്ങളുടെ വെബ്‌സൈറ്റുകളുടെ ശൃംഖലയ്ക്ക് അകത്തും പുറത്തും ഒപ്പം, Yahoo! ഉല്‍പന്നങ്ങളും സേവനങ്ങളും ആയി ബന്ധപ്പെട്ടും Yahoo! കുക്കികളിലേക്ക് പ്രവേശിക്കാന്‍ Yahoo! ഉപയോഗിക്കുന്നത് വെബ് ബീക്കണുകളാണ്.
മാര്‍ക്കറ്റിംഗ് മുന്‍ഗണനകള്‍ ഉള്‍പ്പെടെ, നിങ്ങളുടെ Yahoo! അക്കൌണ്ട് വിവരങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എഡിറ്റുചെയ്യാം.
മാര്‍ക്കറ്റിംഗ് മുന്‍ഗണനകളിലേക്ക് സമയാസമയങ്ങളില്‍ മാര്‍ക്കറ്റിംഗ് ആശയവിനിമയങ്ങളുടെ പുതിയ വിഭാഗങ്ങള്‍ ചേര്‍ക്കപ്പെടാം. ഈ പേജ് സന്ദര്‍ശിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ പുതിയ വിഭാഗങ്ങളില്‍ നിന്ന് മാര്‍ക്കറ്റിംഗ് ആശയവിനിമയങ്ങള്‍ ഭാവിയില്‍ സ്വീകരിക്കുന്നതില്‍ നിന്ന് ഒഴിവാകാം അല്ലെങ്കില്‍ അവര്‍ സ്വീകരിക്കുന്ന സന്ദേശങ്ങളില്‍ ഉള്ള നിര്‍ദേശങ്ങള്‍ പിന്തുടരുക വഴി അവയില്‍ നിന്ന് അണ്‍സബ്‌സ്ക്രൈബ് ചെയ്യാം.
Yahoo! അംഗത്വത്തിന്‍റെ ഭാഗമായി കണക്കാക്കപ്പെടുന്ന സേവന അറിയിപ്പുകള്‍, അഡ്‌മിനിസ്‌ട്രേറ്റീവ് സന്ദേശങ്ങള്‍, Yahoo! ന്യൂസ്‌ലെറ്റര്‍ എന്നിവ പോലുള്ള, Yahoo! സേവനവുമായി ബന്ധപ്പെട്ട ചില ആശയവിനിമയങ്ങള്‍, അവ സ്വീകരിക്കാതിരിക്കാനുള്ള അവസരം നിങ്ങള്‍ക്ക് നല്‍കാതെ തന്നെ, അയയ്ക്കാനുള്ള അവകാശം ഞങ്ങളില്‍ നിക്ഷിപ്തമാണ്.
അക്കൌണ്ട് ഇല്ലാതാക്കല്‍ പേജ് സന്ദര്‍ശിക്കുക വഴി Yahoo! അക്കൌണ്ട് നിങ്ങള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയും. നിങ്ങളുടെ അക്കൌണ്ട് ഇല്ലാതാക്കിയാലും ഞങ്ങളുടെ ആര്‍ക്കൈവുകളില്‍ തുടരാന്‍ സാധ്യതയുള്ള വിവരങ്ങളെ പറ്റി വായിക്കാന്‍ ദയവായി ഇവിടെ ക്ലിക്കുചെയ്യുക.
Yahoo! ഫാമിലി അക്കൌണ്ടുകള്‍ നല്‍കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ Yahoo! അക്കൌണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അവലോകനം ചെയ്യാം, എഡിറ്റുചെയ്യാം, ഇല്ലാതാക്കാം.
കുട്ടിയുടെ വിവരങ്ങള്‍ തുടര്‍ന്നും ശേഖരിക്കുന്നതില്‍ നിന്ന് ഞങ്ങളെ വിലക്കണമെന്ന് മാതാപിതാക്കളില്‍ ഒരാള്‍ക്ക് തോന്നിയാല്‍, Yahoo! ഫാമിലി അക്കൌണ്ടുകളില്‍ ചേര്‍ന്നിട്ടുള്ള മാതാപിതാക്കള്‍ക്ക്, അവരുടെ കുട്ടിയുടെ അക്കൌണ്ടിലേക്ക് പ്രവേശിച്ചുകൊണ്ടും തുടര്‍ന്ന് അക്കൌണ്ട് ഇല്ലാതാക്കല്‍ പേജ് സന്ദര്‍ശിച്ചുകൊണ്ടും അവരുടെ കുട്ടിയുടെ അക്കൌണ്ട് ഇല്ലാതാക്കാം. നിങ്ങളുടെ അക്കൌണ്ട് ഇല്ലാതാക്കിയാലും ഞങ്ങളുടെ ആര്‍ക്കൈവുകളില്‍ തുടരാന്‍ സാധ്യതയുള്ള വിവരങ്ങളെ പറ്റി വായിക്കാന്‍ ദയവായി ഇവിടെ ക്ലിക്കുചെയ്യുക.
ലഭിച്ച വിവരങ്ങളുമായി ബന്ധപ്പെട്ട്, ഉല്‍പന്നങ്ങളെയോ സേവനങ്ങളെയോ പറ്റിയുള്ള കാര്യങ്ങള്‍ക്കായി ന്യായമായും നിങ്ങളുമായി ബന്ധപ്പെടേണ്ടതുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്ന ജീവനക്കാര്‍ക്ക് മാത്രമായി അല്ലെങ്കില്‍ ഏല്‍പ്പിച്ചുട്ടുള്ള ജോലി അവര്‍ക്ക് ചെയ്യുന്നതിന് മാത്രമായി, നിങ്ങളെ പറ്റിയുള്ള വ്യക്തിഗത വിവരം പരിമിതപ്പെടുത്തുന്നു.
നിങ്ങളെ പറ്റിയുള്ള വ്യക്തിഗത വിവരങ്ങള്‍ പരിരക്ഷിക്കുന്നതിനായി, ഫെഡറല്‍ നിയന്ത്രണാധികാരങ്ങള്‍ക്ക് വിധേയമായുള്ള ഭൌതികവും ഇലക്‌ട്രോണിക്കും നടപടിക്രമപരവുമായ സുരക്ഷാ മുന്‍കരുതലുകള്‍ ഞങ്ങള്‍ക്കുണ്ട്.
ഞങ്ങള്‍ കൈക്കൊണ്ടിട്ടുള്ള സുരക്ഷാ നടപടികള്‍, നിങ്ങള്‍ക്ക് കൈക്കൊള്ളാവുന്ന സുരക്ഷാ നടപടികള്‍ എന്നിവ ഉള്‍പ്പെടെ, സുരക്ഷയെ പറ്റി കൂടുതല്‍ മനസിലാക്കാന്‍ Yahoo!-വിലുള്ള സുരക്ഷ എന്ന വിഭാഗം വായിക്കുക.
ഈ നയം Yahoo! പരിഷ്കരിച്ചേക്കാം. വ്യക്തിഗത വിവരങ്ങള്‍ ഞങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ എന്തെങ്കിലും സുപ്രധാന മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍, നിങ്ങളുടെ Yahoo! അക്കൌണ്ടില്‍ നിങ്ങള്‍ നല്‍കിയിട്ടുള്ള പ്രാഥമിക ഇമെയില്‍ വിലാസത്തിലേക്ക് ഒരു അറിയിപ്പ് അയച്ചുകൊണ്ടോ ഞങ്ങളുടെ സൈറ്റില്‍ എല്ലാവര്‍ക്കും കാണുന്ന രീതിയില്‍ പരസ്യപ്പെടുത്തിക്കൊണ്ടോ ഈ മാറ്റം നിങ്ങളെ അറിയിക്കും.
നിങ്ങള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍, ദയവായി ഫീഡ്ബാക്ക് ഫോം പൂരിപ്പിക്കുക അല്ലെങ്കില്‍ ഇനിപ്പറയുന്ന വിലാസത്തില്‍ ഞങ്ങളുമായി ബന്ധപ്പെടുക:
Yahoo India Private Limited
യൂണീറ്റ് നമ്പര്‍. 1261, 6-മത്തെ ഫ്ലോര്‍, ബില്‍ഡിംഗ് നമ്പര്‍.12,
(അന്ധേരി-ഘാട്‌കോപ്പര്‍ ലിങ്ക് റോഡ്),
അന്ധേരി (ഈസ്റ്റ്), മുംബൈ – 400 093
അവസാനമായി അപ്ഡേറ്റ് ചെയ്തത്: 6/14/12
