Yahoo! തിരയല്‍
Yahoo! സ്വകാര്യതാ നയം

Yahoo! സ്വകാര്യതാ നയം

More Help Links

Yahoo! മൊബൈല്‍

Yahoo! നിങ്ങളുടെ സ്വകാര്യത ഗൌരവമായെടുക്കുന്നു. Yahoo!-ന്‍റെ പ്രധാന മൊബൈല്‍ സ്വകാര്യതാ നടപടി സമ്പ്രദായങ്ങള്‍ മനസിലാക്കുന്നതിന് ഈ അവലോകനം നിങ്ങളെ സഹായിക്കുന്നു. ഞങ്ങളുടെ സ്വകാര്യതാ നടപടി സമ്പ്രദായങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി Yahoo! സ്വകാര്യതാ നയം കാണുക.

1. മൊബൈല്‍ ഹോം പേജിന്‍റെ ഇഷ്ടാനുസൃതമാക്കല്‍
2. മൊബൈല്‍ ഡിവൈസ് യുണീക്ക് ഐഡന്‍റിഫയര്‍
3. ഭൌതിക സ്ഥാനം
4. വിവരങ്ങള്‍ വെളിപ്പെടുത്തല്‍
5. നിയമ പ്രക്രിയ
6. അക്കൌണ്ട് വിവരവും മുന്‍‌ഗണനകളും
7. മൂന്നാം പാര്‍ട്ടി ആപ്ലിക്കേഷനുകളും വിജറ്റുകളും
8. പരസ്യം
9. മെസെഞ്ചര്‍
10. തിരയല്‍
11. മറ്റുള്ളവ

1. മൊബൈല്‍ ഹോം പേജിന്‍റെ ഇഷ്ടാനുസൃതമാക്കല്‍

ഉപയോക്താക്കളെ തങ്ങളുടെ സ്ഥലം, സുരക്ഷിത തിരയല്‍ ക്രമീകരണങ്ങള്‍, പ്രിയപ്പെട്ട വിജറ്റുകള്‍ എന്നിവ പോലുള്ള മുന്‍‌ഗണനകള്‍ സംഭരിച്ച് വയ്ക്കാന്‍ Yahoo!-ന്‍റെ മൊബൈല്‍ ഹോം പേജ് അനുവദിക്കുന്നു. Yahoo! ഈ തിരഞ്ഞെടുപ്പുകള്‍ ഒരു Yahoo! ഐഡിക്കോ അല്ലെങ്കില്‍ മൊബൈല്‍ ഉപകരണത്തിനോ ഒപ്പം ബന്ധപ്പെടുത്തും, മൊബൈല്‍ ഹോം പേജില്‍നിന്ന് ഈ മുന്‍‌ഗണകള്‍ ഏതുസമയത്തും നിങ്ങള്‍ക്ക് എഡിറ്റുചെയ്യാവുന്നതാണ്. നിങ്ങള്‍ മൊബൈല്‍ ഹോം പേജ് മുന്‍‌ഗണനകള്‍ ക്രമീകരിക്കുകയും Yahoo!-ലേക്ക് സൈന്‍ ഇന്‍ ചെയ്യാതിരിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍, ഈ പേജിന്‍റെ അടിയിലുള്ള മുന്‍ഗണന ശൂന്യമാക്കുക എന്ന ലിങ്ക് ക്ലിക്കുചെയ്യുന്നതിലൂടെ ഈ മുന്‍‌ഗണനകള്‍ ഇല്ലാതാക്കാന്‍ കഴിയും, Yahoo! അവ പുനഃക്രമീകരിക്കും.

2. മൊബൈല്‍ ഡിവൈസ് യുണീക്ക് ഐഡന്‍റിഫയര്‍

നിങ്ങളുടെ മൊബൈല്‍ ഉപകരണത്തെ അദ്വിതീയമായി തിരിച്ചറിയുന്ന ഒരു സേവന ദാതാവിലൂടെ Yahoo!-ലേക്ക് ബന്ധിപ്പിക്കുമ്പോള്‍, Yahoo!-ന് ഈ തിരിച്ചറിയല്‍ ലഭിക്കുകയും വിപുലീകൃത സേവനങ്ങളോ ഒപ്പം അല്ലെങ്കില്‍ പ്രവര്‍ത്തനങ്ങളോ വാഗ്ദാനം ചെയ്യുന്നതിനായി ഉപയോഗിക്കുകയും ചെയ്തേക്കാം. ഞങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വിശ്വസ്ത പങ്കാളികള്‍ക്ക് സ്വകാര്യതാ ഉടമ്പടിക്ക് വിധേയമായി ഈ ഉപകരണ തിരിച്ചറിയല്‍ Yahoo! വെളിപ്പെടുത്തിയേക്കാം. ഉല്പന്നങ്ങളും സേവനങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നതിന് Yahoo!-നെ സഹായിക്കുന്നതിനായി ഈ പങ്കാളികള്‍ ഈ വിവരം ഉപയോഗിച്ചേക്കാം. ചില Yahoo! സേവനങ്ങള്‍ക്കായി ഞങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുന്നത് ആവശ്യമായേക്കാം. മൊബൈല്‍ ഉപകരണ തിരിച്ചറിയല്‍ വിവരവുമായി ആ ഫോണ്‍ നമ്പര്‍ ഞങ്ങള്‍ ബന്ധിപ്പിച്ചേക്കാം. എന്നിരുന്നാലും, നിങ്ങള്‍ അനുമതി നല്‍കിയാല്‍ അല്ലാതെ ടെലിമാര്‍ക്കറ്റിംഗിനായി ആ ഫോണ്‍ നമ്പര്‍ ഞങ്ങള്‍ ഉപയോഗിക്കില്ല.

3. ഭൌതിക സ്ഥാനം

GPS, Wi-Fi അല്ലെങ്കില്‍ സെല്‍ ടവര്‍ പ്രോക്സിമിറ്റി പോലുള്ള സാങ്കേതിക വിദ്യകളിലൂടെ കൃത്യമായ ഭൌതിക സ്ഥാന വിവരം Yahoo! നേടുന്നതിന് മുമ്പായി നിങ്ങള്‍ ആദ്യമായി നിങ്ങളുടെ ഉപകരണം, ബ്രൌസര്‍ എന്നിവ വഴിയോ അല്ലെങ്കില്‍ Yahoo!-ന് നേരിട്ടോ അനുമതി നല്‍കണം. നിങ്ങളുടെ ഉപകരണത്തില്‍നിന്ന് കൃത്യമായ സ്ഥാന വിവരം നേടുന്നതിനായി Yahoo!-ന് ഉള്ള അനുമതി പിന്‍‌വലിക്കാന്‍ നിങ്ങള്‍ക്ക് കഴിയും, പക്ഷേ നിങ്ങള്‍ ഉപയോഗിക്കുന്ന Yahoo! ഉല്പന്നമോ അല്ലെങ്കില്‍ സേവനമോ ആയി ബന്ധപ്പെട്ട ഉപകരണത്തേയോ ബ്രൌസറിനേയോ ആശ്രയിച്ച്, സ്ഥാന വിവര അനുമതികള്‍ Yahoo!-ന് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കില്ല. നിങ്ങളുടെ ഉപകരണത്തിലെ സ്ഥാന അനുമതികള്‍ പിന്‍‌വലിക്കുന്നതിനേക്കുറിച്ച് കൂടുതല്‍ അറിയാന്‍, ലൊക്കേഷന്‍ ഓപ്റ്റ്-ഔട്ട് സഹായ പേജ് ദയവായി സന്ദര്‍ശിക്കുക. ഒരിക്കല്‍ ലഭിച്ചുകഴിഞ്ഞാല്‍, വര്‍ദ്ധിച്ച സ്ഥല അധിഷ്ഠിത സേവനങ്ങളും സ്ഥല കേന്ദ്രീകൃത പരസ്യങ്ങളും തിരയല്‍ ഫലങ്ങളും മറ്റ് ഉള്ളടക്കവും നല്‍കാനുമായി Yahoo!-ലെ രജിസ്ട്രേഷന്‍ വേളയില്‍ നിങ്ങളുടെ കാരിയറോ നിങ്ങളോ നല്‍കിയ IP വിലാസം അല്ലെങ്കില്‍ ബില്ലിംഗ് പോസ്റ്റല്‍ കോഡ് പോലുള്ള മറ്റ് സ്ഥല അധിഷ്ഠിത വിവരങ്ങള്‍ക്കൊപ്പം ഈ വിവരം Yahoo! ഉപയോഗിക്കുകയും സംഭരിക്കുകയും ചെയ്തേക്കാം.

4. വിവരങ്ങള്‍ വെളിപ്പെടുത്തല്‍

നിങ്ങള്‍ അഭ്യര്‍ത്ഥിച്ച ഉല്‍പന്നങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്നതിനോ അല്ലെങ്കില്‍ ഇനിപ്പറയുന്ന സാഹചര്യങ്ങളില്‍ ഒഴികെ, മറ്റ് ആളുകളുമായോ അല്ലെങ്കില്‍ അഫിലിയേറ്റുചെയ്യാത്ത കമ്പനികളുമായോ Yahoo! നിങ്ങളുടെ സ്വകാര്യ വിവരം വാടകയ്ക്ക് നല്‍കുകയോ വില്‍ക്കുകയോ അല്ലെങ്കില്‍ പങ്കിടുകയോ ചെയ്യില്ല:

  • രഹസ്യ ഉടമ്പടിക്ക് വിധേയമായി, Yahoo!-ന്‍റെ പേരിലോ അല്ലെങ്കില്‍ ഒപ്പമോ പ്രവര്‍ത്തിക്കുന്ന വിശ്വസ്ത പങ്കാളികള്‍ക്ക് ഞങ്ങള്‍ വിവരം നല്‍കും. Yahoo!-ല്‍ നിന്നും ഒപ്പം മാര്‍ക്കറ്റിംഗ് പങ്കാളികളില്‍ നിന്നുമുള്ള ഓഫറുകള്‍ സംബന്ധിച്ച് നിങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് Yahoo!-നെ സഹായിക്കുന്നതിനായി ഈ കമ്പനികള്‍ നിങ്ങളുടെ സ്വകാര്യ വിവരം ഉപയോഗിച്ചേക്കാം. എന്നിരുന്നാലും, ഈ കമ്പനികള്‍ക്ക് ഈ വിവരം പങ്കിടാനുള്ള ഒരു സ്വതന്ത്രാവകാശവും ഇല്ല.
  • മറ്റൊരു കമ്പനി ഞങ്ങളെ ഏറ്റെടുക്കുകയോ ലയിപ്പിക്കുകയോ ചെയ്യുമ്പോള്‍. ഈ സാഹചര്യത്തില്‍ നിങ്ങളുടെ വിവരം കൈമാറുന്നതിന് മുമ്പായി ഒരു വ്യത്യസ്ത സ്വകാര്യതാ നയത്തിന് കീഴില്‍ ഞങ്ങള്‍ നിങ്ങളെ അറിയിക്കും.

5. നിയമ പ്രക്രിയ

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സംശയകരമായ വഞ്ചന, ഏതെങ്കിലും വ്യക്തിയുടെ ശാരീരിക സുരക്ഷയില്‍ ഭീഷണിയുണ്ടാകാനിടയുള്ള അടിയന്തര സാഹചര്യം, അല്ലെങ്കില്‍ Yahoo!-ന്‍റെ സേവന നിബന്ധനകളുടേയോ നിയമം അനുശാസിക്കുന്നവയുടേയോ ലംഘനമോ അന്വേഷിക്കാനും തടയാനും അല്ലെങ്കില്‍ നടപടി സ്വീകരിക്കാനും വിവരം പങ്കിടണമെന്ന് Yahoo! വിശ്വസിക്കുന്നു. കോടതിയില്‍ സാക്ഷിപറയാനുള്ള കല്‍പ്പന, കോടതി ഉത്തരവുകള്‍, നിയമ നടപടി ക്രമങ്ങള്‍ എന്നിവയ്ക്ക് വിധേയമായോ അല്ലെങ്കില്‍ ഞങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിനോ പ്രയോഗിക്കുന്നതിനോ അല്ലെങ്കില്‍ നിയമപരമായ വാദങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിനോ വേണ്ടി ഞങ്ങള്‍ വിവരം പങ്കിടുന്നു.

6. അക്കൌണ്ട് വിവരവും മുന്‍‌ഗണനകളും

ഒരു കമ്പ്യൂട്ടറില്‍ ഏത് സമയത്തും നിങ്ങള്‍ക്ക് നിങ്ങളുടെ മാര്‍ക്കറ്റിംഗ് മുന്‍‌ഗണനകള്‍ ഉള്‍പ്പെടെയുള്ള Yahoo! അക്കൌണ്ട് വിവരം എഡിറ്റുചെയ്യാം. മൊബൈല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ ലോഗ് ഇന്‍ ചെയ്തിട്ടില്ലെങ്കില്‍, Yahoo! സേവനങ്ങളുടേയോ അല്ലെങ്കില്‍ ഉപകരണങ്ങളുടേയോ പൂര്‍ണ്ണ പ്രവര്‍ത്തനങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സേവന നിബന്ധനകള്‍ നിങ്ങളെ തടഞ്ഞേക്കാം. ആ സാഹചര്യത്തില്‍, Yahoo!-ലേക്ക് കണക്ടുചെയ്യാന്‍ നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ ഉപയോഗിക്കേണ്ടതായി വന്നേക്കാം.

7. മൂന്നാം പാര്‍ട്ടി ആപ്ലിക്കേഷനുകളും വിജറ്റുകളും

മൂന്നാം കക്ഷി മൊബൈല്‍ ആപ്ലിക്കേഷനുകള്‍/വിജറ്റുകള്‍ എന്നിവയുമായി Yahoo! വിവരം പങ്കിടാം. ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ വിജറ്റ് നിങ്ങള്‍ ചേര്‍ക്കുകയാണെങ്കില്‍, നിങ്ങളുടെ രാജ്യം, ഇഷ്ടപ്പെടുന്ന ഭാഷ, നിങ്ങളുടെ മൊബൈല്‍ കാരിയര്‍, ഉപകരണ തരം, ബ്രൌസര്‍ തരം പോലെയുള്ള വിവരം ഞങ്ങളുടെ കൈവശമുണ്ടെങ്കില്‍ പങ്കിട്ടേക്കാം. മൂന്നാം കക്ഷി ആപ്ലിക്കേഷന്‍ അല്ലെങ്കില്‍ വിജറ്റ് കുക്കികള്‍ സജ്ജമാക്കിയേക്കാം. ഡാറ്റ പങ്കിടാന്‍ Yahoo!-ന് അനുമതി നല്‍കുന്നതിലൂടെ മൂന്നാം കക്ഷി ആപ്ലിക്കേഷന്‍/വിജറ്റ് എന്നിവയ്ക്ക് നിങ്ങളുടെ നിലവിലുള്ള സ്ഥാന ഡാറ്റ ലഭ്യമാക്കുന്നതിനായി തിരഞ്ഞെടുക്കാം. മൂന്നാം കക്ഷിക്ക് നിങ്ങള്‍ നല്‍കിയ കുക്കികളുടെയും വിവരങ്ങളുടെയും ഉപയോഗം അവരുടെ സ്വന്തം സ്വകാര്യതാ നയങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് ദയവായി ഓര്‍മ്മിക്കുക, Yahoo!-ന്‍റെ സ്വകാര്യതാ നയമോ അല്ലെങ്കില്‍ Yahoo! മൊബൈലിന്‍റെ സ്വകാര്യതാ നയമോ പ്രകാരമല്ല.

8. പരസ്യം

Yahoo!-ന്‍റെ ഉല്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുമ്പോഴും Yahoo!-ന്‍റെ ബ്രാന്‍ഡുചെയ്ത വെബ്സൈറ്റുകളുടെ നെറ്റ്‌വര്‍ക്ക് സന്ദര്‍ശിക്കുമ്പോഴും Yahoo!-ന് പങ്കാളിത്തമുള്ള വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോഴും Yahoo! നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ താല്പര്യങ്ങളേക്കുറിച്ചുള്ള വിവരം ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. നിങ്ങളുടെ താല്പര്യങ്ങള്‍ക്ക് ഉചിതമായ പരസ്യങ്ങളും ഉള്ളടക്കവും നല്‍കുന്നതിനായി ഈ വിവരം ഞങ്ങള്‍ ഉപയോഗിച്ചേക്കാം. Yahoo! നല്‍കുന്ന താല്പര്യാധിഷ്ഠിത പരസ്യങ്ങളോ ഉള്ളടക്കമോ സ്വീകരിക്കുന്നത് വേണ്ടെന്ന് വയ്ക്കാനുള്ള പ്രാപ്തി Yahoo! നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. Yahoo! നല്‍കുന്ന താല്പര്യാധിഷ്ഠിത പരസ്യങ്ങളോ ഉള്ളടക്കമോ നിങ്ങളുടെ മൊബൈലില്‍നിന്ന് സ്വീകരിക്കുന്നത് വേണ്ടെന്ന് വയ്ക്കാന്‍, ആദ്യമായി ഞങ്ങളുടെ ആഡ് മാച്ചിംഗ് ഓപ്റ്റ്-ഔട്ട് ടൂള്‍ ഉപയോഗിക്കുന്നതിന് മുമ്പായി നിങ്ങളുടെ മൊബൈല്‍ ഉപകരണത്തില്‍നിന്ന് നിങ്ങളുടെ Yahoo! അക്കൌണ്ടിലേയ്ക്ക് ലോഗിന്‍ ചെയ്യണം. Yahoo!-ന്‍റെ ആഡ് ഇന്‍ററസ്റ്റ് മാനേജര്‍ ടൂളില്‍ നിന്ന് നിങ്ങളുടെ താല്പര്യാധിഷ്ഠിത വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനോ അല്ലെങ്കില്‍ എല്ലാ വിഭാഗങ്ങളും വേണ്ടെന്ന് വയ്ക്കുന്നതിനോ കഴിയും. നിങ്ങളുടെ മൊബൈല്‍ ഉപകരണത്തിലേക്ക് ആഡ് ഇന്‍ററസ്റ്റ് മാനേജരിലെ നിങ്ങളുടെ ക്രമീകരണങ്ങള്‍ പ്രയോഗിക്കാന്‍ നിങ്ങളുടെ Yahoo! അക്കൌണ്ടിലേക്ക് നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്തിരിക്കണം.

9. Yahoo! മെസെഞ്ചര്‍

ഉല്‍പന്നത്തിന്‍റെ തിരഞ്ഞെടുത്ത പതിപ്പുകളില്‍ ലഭ്യമായ സന്ദേശ ചരിത്രം Yahoo! മെസെഞ്ചര്‍ വാഗ്ദാനം ചെയ്യുന്നു, അവ നിങ്ങളുടെ Yahoo! അക്കൌണ്ടില്‍ നിന്ന് ഞങ്ങളുടെ Yahoo! സെര്‍വറുകളിലേക്ക് IM സംഭാഷണങ്ങള്‍ സംരക്ഷിക്കുന്നു. Yahoo! മെസെഞ്ചറിന്‍റെ ചില പതിപ്പുകള്‍ക്ക് Yahoo! Mail-ല്‍ എന്ന പോലെ കീവേഡുകള്‍ക്കായി നിങ്ങളുടെ സന്ദേശങ്ങള്‍ സ്കാന്‍ ചെയ്യുവാനും കഴിഞ്ഞേക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ദയവായി Yahoo! മെസെഞ്ചര്‍ സ്വകാര്യതാ നയം സന്ദര്‍ശിക്കുക.

10. തിരയല്‍

ചില വിപണികളില്‍, തിരയല്‍ സേവനവും സ്പോണ്‍സര്‍ ചെയ്ത തിരയല്‍ സേവനവും Microsoft-മൊത്ത് Yahoo സമന്വയിപ്പിച്ചിരിക്കുന്നു. കൂടുതല്‍ മനസിലാക്കുന്നതിന്, ദയവായി Yahoo! തിരയല്‍ സ്വകാര്യതാ നയം സന്ദര്‍ശിക്കുക.

11. മറ്റുള്ളവ

ഏതെങ്കിലും മൊബൈല്‍ ഉപകരണത്തില്‍നിന്നും Yahoo!-ല്‍ നിങ്ങള്‍ പ്രവേശിക്കുമ്പോള്‍, നിങ്ങള്‍ Yahoo! സേവന നിബന്ധനകള്‍ക്ക് വിധേയരായിരിക്കും. ഈ സേവനത്തേക്കുറിച്ചോ അല്ലെങ്കില്‍ Yahoo! മൊബൈലിനേക്കുറിച്ചോ നിങ്ങള്‍ക്ക് ചോദ്യങ്ങളുണ്ടെങ്കില്‍, ദയവായി സന്ദര്‍ശിക്കുക Yahoo! മൊബൈല്‍ സഹായ പേജ്.

ഈ പ്രത്യേക സേവനം പരിഗണിച്ച് നിലവിലെ Yahoo! പ്രവര്‍ത്തനങ്ങള്‍ ഈ പേജ് വിവരിക്കുന്നു. സവിശേഷതകള്‍ ചേര്‍ത്തുകൊണ്ടോ നീക്കംചെയ്തുകൊണ്ടോ Yahoo! ഈ സേവനം പരിഷ്ക്കരിക്കുമ്പോഴോ അല്ലെങ്കില്‍ വ്യത്യസ്ത സേവന ദായകരെ ഉപയോഗിക്കുമ്പോഴോ ഈ വിവരം വ്യത്യാസപ്പെട്ടേക്കാം. നിങ്ങളുടെ സ്വകാര്യ വിവരം Yahoo! എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് കാണാന്‍, ദയവായി ഞങ്ങളുടെ സ്വകാര്യതാ നയം പരിശോധിക്കുക.

പകര്‍പ്പാവകാശം © 2013 Yahoo! India Pvt Ltd. എല്ലാ അവകാശങ്ങളും സം‍രക്ഷിതം.

സ്വകാര്യതാ നയം | സേവന വ്യവസ്ഥകള്‍ | പകര്‍പ്പാവകാശം/ IP നയം